കാസര്‍ഗോഡ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി

കാസര്‍ഗോഡ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി. കാസര്‍ഗോഡ് ഉപ്പളയിലാണ് സംഭവം. അബ്ദുള്‍ ഖാദര്‍ മെഹറുന്നീസ ദമ്പതികളുടെ മകള്‍ ആയിഷ മെഹ്നാസ് ആണ് അധ്യാപികമാരുടെ ക്രൂരതയ്ക്കിരയായത്.

മണിമുണ്ട സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഈ പതിനൊന്നു വയസുകാരി. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആയിഷയ്ക്ക് മര്‍ദനമേറ്റത്. സ്‌കൂളില്‍ വെച്ച് നടത്തിയ പരീക്ഷയില്‍ ഉത്തര കടലാസില്‍ ചോദ്യം എഴുതിവെച്ചുവെന്ന് ആരോപിച്ച് രണ്ട് അധ്യാപികമാര്‍ ചേര്‍ന്ന് ആയിഷയെ മര്‍ദ്ദിക്കുകയായിരുന്നു. സ്‌കൂളിലെ മറ്റ് കുട്ടികളുടെ മുന്നിലിട്ടാണ് ആയിഷയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചത്.

മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ആയിഷയെ അധ്യാപികമാര്‍ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കണ്ടു നിന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ബഹളം കേട്ട് എത്തിയ മറ്റ് അധ്യാപികമാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ ആയിഷയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍ ആയിഷയുടെ മരണത്തെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here