കായംകുളം എം എല്‍ എ പ്രതിഭാ ഹരി വിവാഹ മോചനം തേടി കുടുംബ കോടതിയില്‍

കുടുംബ കോടതി നടപടി അനുസരിച്ച് ഇനി അടുത്ത മാസം വീണ്ടും കൌണ്‍സിലിംഗ് നടത്തും

കായംകുളം എം എല്‍ എ പ്രതിഭാ ഹരി വിവാഹ മോചനം തേടി കോടതിയില്‍. ആലപ്പുഴ കുടുംബ കോടതിയിലാണ് വിവാഹ മോചനം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നടപടി ക്രമം അനുസരിച്ച് ഇന്ന് നടത്തിയ പ്രശ്ന പരിഹാര കൌണ്‍സിലിംഗ് പരാജയപ്പെട്ടു.

കെ എസ് ഇ ബി ജീവനക്കാരനാണ് ഭര്‍ത്താവ് ഹരി. ഇദ്ദേഹം തികഞ്ഞ മദ്യപാനി ആണെന്നും കുട്ടിയെ നോക്കുന്നില്ലെന്നുമാണ് ഹര്‍ജിയിലെ പ്രധാന പരാമര്‍ശം. പത്ത് വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. അതെ സമയം ഇന്ന് നടന്ന കൌണ്‍സിലിങ്ങില്‍ ഭാര്യയുമായി ഒരുമിച്ചു പോകാമെന്ന് ഭര്‍ത്താവ് ഹരി അറിയിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
റിപ്പോര്‍ട്ടര്‍ ആണ് ഇതുസംബധിച്ച വാര്‍ത്ത ചെയ്തിരിക്കുന്നത്. എം എല്‍ എ പ്രതിഭാ ഹരി ഇതിനോട് വിയോജിച്ചതാണ് പരാജയപ്പെടാന്‍ കാരണം. കുടുംബ കോടതി നടപടി അനുസരിച്ച് ഇനി അടുത്ത മാസം വീണ്ടും കൌണ്‍സിലിംഗ് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here