തീവ്രവാദികളെ സഹായിച്ചു; സൗദിയില്‍ കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍

തീവ്രവാദികളെ സഹായിച്ചു; സൗദിയില്‍ കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍

റിയാദ്: തീവ്രവാദികളെ സഹായിച്ച കുറ്റത്തിന് അറസ്റ്റിലായ മലയാളികള്‍ കണ്ണൂര്‍ സ്വദേശികള്‍. കണ്ണൂരിലെ പ്രമുഖ ജ്വല്ലറി ഉടമയും മട്ടന്നൂര്‍ എളമ്പാറ സ്വദേശിയുമായ കെ.വി മുഹമ്മദും കുടുംബവുമാണ് അറസ്റ്റിലായിരിക്കുന്നത് എന്നാണ് വിവരം. തീവ്രവാദ സംഘത്തിന് സിം കാര്‍ഡുകളും പണവും നല്‍കിയതിനാണ് ഇവര്‍ അറസ്റ്റിലായത്.

യമന്‍ അതിര്‍ത്തിയില്‍ സിംകാര്‍ഡ് നല്‍കുന്നതിനിടെയാണ് മൂന്നുപേര്‍ സൗദി സിഐ.ഡിയുടെ പിടിയിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ഫഌറ്റില്‍ നടത്തിയ പരിശോധനയിലാണ് മറ്റു രണ്ടുപേര്‍ അറസ്റ്റിലായത്. എന്നാല്‍ ഇവര്‍ സ്ത്രീകളാണ്. ഇവര്‍ക്ക് തീവ്രവാദികളുമായി ബന്ധമില്ലെന്നതിനാല്‍ മോചന ശ്രമവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
അതെ സമയം ഇവരുടെ അറസ്റ്റിനെ കുറിച്ച് സൗദി, ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഔദ്യോഗികമായ അറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് സൂചന. കണ്ണൂരിലെ പ്രമുഖ ജൂവലറി ഉടമയും മട്ടന്നൂര്‍ എളമ്പാറ സ്വദേശിയുമായ കെ വി മുഹമ്മദും രണ്ട് സഹോദരന്മാരും മരുമകനുമാണ് പിടിയിലായത്. വിവിധ രാജ്യക്കാരുടെ പേരിലുള്ള ഇഖാമ (തിരിച്ചറിയല്‍ കാര്‍ഡ്) ഉപയോഗിച്ച് സിം കാര്‍ഡ് സംഘടിപ്പിച്ചു എന്നതാണ് കേസ്.

വ്യാജ തിരിച്ചറിയല്‍രേഖ ഉപയോഗിച്ച് സിം എടുത്താണ് തീവ്രവാദികള്‍ക്ക് കൈമാറിയത് . ആറ് മാസം മുന്‍പ് ഇതേ കുറ്റത്തിന് ഇവര്‍ അറസ്റ്റിലായിരുന്നു. 25 വര്‍ഷമായി സൗദിയില്‍ താമസിക്കുന്നവരാണ് ഇവര്‍. ഇവരില്‍ ഒരാള്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. എന്നാല്‍, ഇയാള്‍ കണ്ണൂരിലെത്തിയിട്ടില്ല. ഒരേ കുടുംബത്തില്‍ പെട്ടവരാണ് ഇവരെല്ലാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment