മിഡ്സ്കോളിലൂടെ പണം തട്ടാൻ ‘വാൻഗിറി’ ; കെണിയില്‍ വീഴാതിരിക്കാന്‍ അറിയേണ്ടതെല്ലാം

മിഡ്സ്കോളിലൂടെ പണം തട്ടാൻ 'വാൻഗിറി' ; കെണിയില്‍ വീഴാതിരിക്കാന്‍ അറിയേണ്ടതെല്ലാം l Kerala police warning on misscall l Rashtrabhoomi

തട്ടിപ്പിന്‍റെ പുതിയ മുഖം : മിഡ്സ്കോളിലൂടെ പണം തട്ടാൻ ‘വാൻഗിറി’ ; കെണിയില്‍ വീഴാതിരിക്കാന്‍ അറിയേണ്ടതെല്ലാം

മിഡ്സ്കോളിലൂടെ പണം തട്ടാൻ 'വാൻഗിറി' ; കെണിയില്‍ വീഴാതിരിക്കാന്‍ അറിയേണ്ടതെല്ലാം l Kerala police warning on misscall l Rashtrabhoomiബോളീവിയയില്‍ നിന്നുള്ള ചില കോളുകള്‍ സൂക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം കേരള പോലീസ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഒരു വെറും ഫോണ്‍ കോള്‍ വച്ച് എങ്ങനെ പണം തട്ടിപ്പ് നടത്തും എന്ന സംശയവും അതിനോടൊപ്പം ഉയര്‍ന്നു വന്നു. എന്നാല്‍ ഇത്തരം തട്ടിപ്പ് സാധ്യമാണ് എന്ന് തന്നെയാണ് സൈബര്‍ വൃത്തങ്ങള്‍ പറയുന്നത്. വാന്‍ഗിറി തട്ടിപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ജപ്പാനീസ് വാക്കാണ് വാന്‍ഗിറി. വാന്‍ എന്നാല്‍ ഒറ്റബെല്ല് എന്നും ഗിറി എന്നാല്‍ നിലയ്ക്കുന്നു എന്നുമാണ് അര്‍ത്ഥം. കുറച്ച് വര്‍ഷങ്ങൾക്കുള്ളിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ഈ ഫോണ്‍ തട്ടിപ്പിന് പലരും ഇരയായിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവിടങ്ങളില്‍ കഴിഞ്ഞ രണ്ട് കൊല്ലത്തിനിടയില്‍ നിരവധി വാന്‍ഗിറി തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മിഡ്സ്കോളിലൂടെ പണം തട്ടാൻ 'വാൻഗിറി' ; കെണിയില്‍ വീഴാതിരിക്കാന്‍ അറിയേണ്ടതെല്ലാം l Kerala police warning on misscall l Rashtrabhoomiഎങ്ങനെ ഈ തട്ടിപ്പ് നടക്കുന്നു;
ഇന്ത്യയിലെ സാധാരണമായി ഫോണ്‍ നമ്പറുകൾ ആരംഭിക്കുന്നത് 9,8 ,7 എന്നീ നമ്പറുകളിലാണ്. എന്നാല്‍ നമ്മുക്ക് പരിചിതമല്ലാത്ത ഒരു വിദേശ നമ്പറില്‍ നിന്നും മിസ് കോള്‍ വരുന്നു എന്ന് കരുതുക. അല്‍പ്പം കൗതുകത്തിന്‍റെ പേരില്‍ ഏത് വ്യക്തിയും ഒന്ന് തിരിച്ചുവിളിച്ച് നോക്കും. അപ്പോഴാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഈ സമയത്തിനുള്ളില്‍ മിസ് കോള്‍ ലഭിച്ച നമ്പര്‍ ഒരു പ്രീമിയം നമ്പറായി മാറിയിരിക്കും. ചില വിദേശ ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന സേവനമാണിത്.

ഇത് പ്രകാരം ഈ ഫോണുകളിലേക്ക് വിളിക്കാന്‍ പൈസ കൂടുതലാണ്. ഇതിലേക്ക് വരുന്ന കോളുകള്‍ക്ക് ടെലികോം ഓപ്പറേറ്റര്‍ ഈടാക്കുന്ന തുകയുടെ ഒരു ഭാഗം അത് ഉപയോഗിക്കുന്നയാള്‍ക്കും ലഭിക്കും. ചില ഗെയിം ഷോകളില്‍,ഹോട്ട് ലൈന്‍ എന്നിവയ്ക്ക് ഒക്കെയാണ് ഇത്തരം കണക്ഷനുകൾ നല്‍കാറുള്ളത്. ഇത് ഉപയോഗിച്ചാണ് തട്ടിപ്പ്.
മിഡ്സ്കോളിലൂടെ പണം തട്ടാൻ 'വാൻഗിറി' ; കെണിയില്‍ വീഴാതിരിക്കാന്‍ അറിയേണ്ടതെല്ലാം l Kerala police warning on misscall l Rashtrabhoomiവിളിക്കുന്നയാളുടെ സമയം നീട്ടിക്കൊണ്ടുപോകുക എന്നതാണ് വാന്‍ഗിറി തട്ടിപ്പിന്റെ രീതി. ഫോണ്‍ വിളിയുടെ ദൈര്‍ഘ്യം കൂട്ടാന്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്ത ശബ്ദ നിര്‍ദ്ദേശങ്ങളും മറ്റും തട്ടിപ്പുകാരന്‍ ഉപയോക്താക്കളെ കേള്‍പ്പിക്കും. കൂടുതല്‍ സമയം ഫോണ്‍ കോളില്‍ തുടര്‍ന്നാല്‍ കൂടുതല്‍ പണം ഫോണ്‍ ഉടമയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കും.

എന്നാൽ ചില മുൻകരുതലുകളിലൂടെ ഇത്തരം തട്ടിപ്പുകൾ തടയാനാകും.
1. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകൾ ശ്രദ്ധിക്കുക.
2. ഒരു കോളിന്‍റെ ഉറവിടം കണ്ടുപിടിക്കാനുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഇന്ന് ലഭ്യമാണ്.
3. +5 തുടങ്ങുന്ന നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.
4. നിങ്ങളുടെ പരിചയക്കാര്‍ ആരെങ്കിലും ഉള്ള രാജ്യങ്ങളിലെ നമ്പറുകളില്‍ നിന്നുള്ള കോളുകളാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുക. കബളിപ്പിക്കപ്പെടാന്‍ സാധ്യതയേറെയാണ്.
മിഡ്സ്കോളിലൂടെ പണം തട്ടാൻ 'വാൻഗിറി' ; കെണിയില്‍ വീഴാതിരിക്കാന്‍ അറിയേണ്ടതെല്ലാം l Kerala police warning on misscall l Rashtrabhoomi

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment