വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കൈയേറ്റം ചെയ്തു

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കൈയേറ്റം ചെയ്തു l kerala-womens-commission-member-shahida-kamal-attacked

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കൈയേറ്റം ചെയ്തു

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കൈയേറ്റം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം.

ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ സഞ്ചരിച്ചതിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷാഹിദയെ ആക്രമിച്ചത്.വാഹനം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാറിന്റെ മുന്‍ വശത്തെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തു.തലയ്ക്കും മുഖത്തും മര്‍ദ്ദനമേറ്റ ഷാഹിദ കമാല്‍ പത്തനാപുരം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കൈയേറ്റം ചെയ്തു  l kerala-womens-commission-member-shahida-kamal-attackedകന്യാസ്ത്രീ മരിച്ച മഠം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ തലവൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു സമീപം കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസെത്തിയാണ് ഷാഹിദ കമാലിനെ അക്രമികളില്‍ നിന്ന് മോചിപ്പിച്ചത്. ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related posts

Leave a Comment