കല്ലേലി കാവ് രഥ ഘോക്ഷ യാത്ര ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു കൊണ്ട് ചിങ്ങം ഒന്നിന് പമ്പയില്‍ എത്തുന്നു..ആഘോക്ഷ പരിപാടികള്‍ ദേവസ്വം ബോര്‍ഡു പ്രസിഡണ്ട്‌ ഉത്ഘാടനം ചെയ്യും

പത്തനംതിട്ട:കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തൃപ്പാദ മണ്ഡപ നവീകരണം വിളംബരം ചെയ്തു കൊണ്ടുള്ള രഥ ഘോക്ഷ യാത്ര യുടെ പ്രയാണം ചിങ്ങം ഒന്നിന് ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു കൊണ്ട് പമ്പയില്‍ എത്തുന്നു .പമ്പാ നദിയില്‍ ജല സംരക്ഷണ പൂജകള്‍,മലക്ക് പടേനി ,വൃക്ഷ സംരക്ഷണ പൂജ എന്നിവ അര്‍പ്പിക്കുന്നു .പതിനെട്ട് മലകളെ പ്രതിനിധീകരിച്ച് പതിനെട്ട് ഊരാളിമാര്‍ വ്രതം നോറ്റ് പതിനെട്ട് കെട്ട് മുറുക്കി സന്നിധാനത്ത് എത്തി അയ്യപ്പ സ്വാമിക്ക് അടുക്കുകള്‍ സമര്‍പ്പിക്കുന്നു .കഴിഞ്ഞ വര്‍ഷം ചിങ്ങം ഒന്നിന് ( 2016 ആഗസ്റ്റ്‌ 17 )കല്ലേലി കാവില്‍ നിന്നും മുഖ്യ ഊരാളി ഭാസ്കരന്‍ നിലവിളക്ക് കൊളുത്തി തമിഴ്‌നാട്‌,തിരുവനന്തപുരം,കൊല്ലം ,ആലപ്പുഴ ,പത്തനംതിട്ട ജില്ലകളില്‍ പതിനായിരത്തില്‍ പരം കാവുകള്‍ ,ക്ഷേത്രം,കളരികള്‍ ,കൊട്ടാരം എന്നിവടങ്ങളില്‍ ദര്‍ശനം പൂര്‍ത്തീകരിച്ച് ആലപ്പുഴ അഴീക്കല്‍ കടലില്‍ സമുദ്ര പൂജകള്‍ അര്‍പ്പിച്ച് ഭക്തജനങ്ങള്‍ വീടുകള്‍ക്ക് മുന്നില്‍ ദീപങ്ങള്‍ തെളിയിച്ച് വരവേറ്റ തിരു :രഥമാണ് ചിങ്ങ പുലരിയില്‍ പമ്പയില്‍ എത്തുന്നത്‌ . ആഘോക്ഷ പരിപാടികള്‍ ദേവസ്വം ബോര്‍ഡു പ്രസിഡണ്ട്‌ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പമ്പയില്‍ ഉത്ഘാടനം ചെയ്യും. ഏറ്റവും കൂടുതല്‍ കാലം രഥ ഘോക്ഷ യാത്ര നടത്തിയ കാവ് എന്ന് ലോക റെക്കോര്‍ഡ്‌ നേടുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി കാവ് സംരക്ഷണ സമിതി പ്രസിഡണ്ട്‌ അഡ്വ:സി .വി ശാന്ത കുമാര്‍ ,സെക്രട്ടറി സലിം കുമാര്‍ , എന്നിവര്‍ അറിയിച്ചു .

 

……………………………………
ജയന്‍ കോന്നി
മീഡിയ മാനേജര്‍ കല്ലേലി കാവ്

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here