ലോകകപ്പ് ഫുഡ് ബോൾ മത്സരത്തിന് കൊച്ചി വേദിയാക്കില്ല

അണ്ടര്‍ 17 ലോകകപ്പിന് കൊച്ചിയില്‍ പന്തുരുളുന്നത് കാണാന്‍ കാത്തിരുന്ന കേരളത്തിന് നിരാശ. ലോകകപ്പ് മത്സരങ്ങള്‍ക്കായി സ്റ്റേഡിയവും ഗ്രൗണ്ടും ഒരുക്കുന്നത് ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് പ്രധാനമത്സരങ്ങള്‍ കൊച്ചിയില്‍ നടക്കില്ലെന്ന് ഉറപ്പായത്.

ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങള്‍ക്കും ഒക്ടോബര്‍ 22ന് നടക്കുന്ന ഒരു ക്വാര്‍ട്ടര്‍ ഫൈനലിനും മാത്രമാകും കൊച്ചി ഇനി വേദിയാവുക. ഫൈനല്‍ മത്സരം ഒക്ടോബര്‍ 28ന് കൊല്‍ക്കത്തയിലാകും നടക്കുക. കൊച്ചിയിലെത്തിയ ഫിഫ സംഘത്തിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് കേരളത്തിനെ നിരാശപെടുത്തിക്കൊണ്ട് പുതിയ പ്രഖ്യാപനം വന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here