നഴ്‌സുമാരുടെ സമരം പൊളിക്കാന്‍ ശ്രമിച്ച സ്വകാര്യ ആശുപത്രി ഇല്ലാതാക്കിയത് വയോധികയുടെ ജീവന്‍

കൊല്ലം ബിഷപ്പ് ബന്‍സിഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വയോധിക മരിച്ചതു ചികിത്സാപ്പിഴവുകാരണം. ആശ്രാമം വൈദ്യശാല ജംക്ഷന്‍ നേതാജി നഗര്‍ 43 സുശീല മന്ദിരത്തില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ എന്‍.നന്ദിനി (80) ആണ് മരിച്ചത്.

ആശുപത്രി ജീവനക്കാരുടെ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന നന്ദിനിയെ ഇന്നലെ രാവിലെയാണു മുറിയിലേക്കു മാറ്റിയത്. ഉച്ചയോടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട നന്ദിനിക്കു കൃത്യസമയത്തു കൃത്രിമ ശ്വാസം നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ആരോപണം. ഓക്‌സിജന്‍ സിലിണ്ടറുമായി എത്തിയ ജീവനക്കാര്‍ക്കു മാസ്‌ക് രോഗിയുടെ മുഖത്തു ഘടിപ്പിക്കാന്‍ അറിയില്ലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഡോക്ടര്‍മാരുടെയോ മറ്റു നഴ്‌സുമാരുടെയോ സഹായം തേടാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ കൂട്ടാക്കിയില്ലത്രേ. രോഗി മരിച്ചതിനുശേഷം ഏറെക്കഴിഞ്ഞാണു ഡോക്ടര്‍ എത്തിയതെന്നും ആരോപണമുണ്ട്.
ശമ്പള വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരം പൊളിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് നഴിംസിങ് വിദ്യാര്‍ത്ഥികളെ രംഗത്തിറക്കിയപ്പോഴാണ് ഇത്തരത്തിലൊരു മരണം സംഭവിച്ചത്. സ്വകാര്യ ആശുപത്രികളെല്ലാം ഇത്തരത്തിലുള്ള നീക്കമാണ് നടത്തുന്നത്. ഇത് ഇല്ലാതാക്കുന്നത് നിരവധി രോഗികളുടെ ജീവിതങ്ങളാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY