അമ്പലങ്ങളിലൂടെ ഒരു സന്ദര്‍ശനം…..കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രം

ശാസ്താവിന്റെ ശിശു രൂപത്തിലുള്ള പ്രതിഷ്ഠയാണ്‌ കുളത്തൂപ്പുഴയിലേത്‌. കുളത്തൂപ്പുഴ ആറിനു സമീപമാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ആറ്റിലെ മത്സ്യങ്ങള്‍ ‘തിരുമക്കളായി’ അറിയപ്പെടുന്നു

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് കുളത്തൂപ്പുഴ ശ്രീധർമ ശാസ്താ ക്ഷേത്രം. ക്ഷേത്രത്തെചുറ്റി കിഴക്കൻമലനിരകൾ. ഇതിന്റെ ഒരു ഭാഗത്തു കൂടി കല്ലടയാർ ഒഴുകുന്നു. പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ചു ധർമ്മശാസ്തത്രങ്ങളിൽ ഒന്നാമത്തെ ക്ഷേത്രമെന്ന് കരുതപ്പെടുന്ന കുളത്തൂപ്പുഴ ശ്രീധർമ്മ ശാസ്താക്ഷേത്രത്തോടു ചേർ‌ന്നുള്ള സർപ്പക്കാവ് സംരക്ഷിതകാവുകളാണ്.

കുളത്തുപ്പുഴയാറ്റിലെ ക്ഷേത്രകടവിലുള്ള മത്സ്യങ്ങളെ തിരുമക്കളെന്നാണ് അറിയുന്നത്. മീനുകൾക്ക് ഊട്ട് നല്കന്ന പതിവുണ്ട്. രാസക്രീഡയിൽക്കുടി വശീകരിക്കാൻ ശ്രമിച്ച ജലകന്യകയെ ശാസ്താവ് മത്സ്യരൂപത്തിൽ കിടന്നുകൊള്ളാൻ അനുവദിച്ചതായിട്ടാണ് സങ്കല്പം. നീരാജനം, മീനൂട്ട്, പുഷ്പാഭിഷേകം, നെയ്യഭിഷേകം, പാൽപ്പായസം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അരവണ, അപ്പം, പായസം, രക്തപുഷ്പ്പാഞ്ജലി, അഷ്ടോത്തരാർച്ചന തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിവാടുകൾ. അടിമസമർപ്പണമാണ് വഴിപാടുകളിൽ പ്രധാനം. കുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തിൽ കമഴ്ത്തികിടത്തി സമർപ്പിക്കുന്നതാണിത്. നേർച്ച പ്രകാരമാണിതു ചെയ്യുന്നത്.ബാലനായി കുടികൊള്ളുന്ന ഭഗവാനൊപ്പം ഗർഭഗൃഹത്തിൽ ശിവന്റെ പ്രതിഷ്ഠ. നാലമ്പലത്തിനകത്ത് ഗണപതി, നാലമ്പലത്തിനു പുറത്ത് യക്ഷി, ഗന്ധർവൻ, മാമ്പഴത്തറ ഭഗവതി, ഭൂതത്താൻ, നാഗരാജാവ്, നാഗയക്ഷിയമ്മ എന്നീ ഉപദേവതകൾ. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിന്റെ വലതു ഭാഗത്തായി ക്ഷേത്രക്കാവ്. സഞ്ചാരപ്രിയനായിരുന്ന ഒരു ആചാര്യ ശ്രേഷ്ഠൻ കുളിക്കാനായി ആറ്റിലിറങ്ങി. ഒപ്പം ഉള്ളവർ ഭക്ഷണം പാകംചെയ്യാനായി അടുപ്പ്കല്ല് സ്ഥാപിച്ചപ്പോൾ ഒരണ്ണം എപ്പോഴും വലുതായി തന്നെ ഇരിക്കിന്നു. എത്ര മാറ്റി വെച്ചിട്ടും ശരിയാവുന്നില്ല. അങ്ങനെ അവർ ആ കല്ല് പൊട്ടിക്കുവാൻ തുടങ്ങി.

ശക്തിയുള്ള ഇടിയിൽ കല്ല് എട്ടായി പിളർന്നു. ഇതിൽ നിന്നുണ്ടായ രക്തപ്രവാഹം കണ്ട് സംഘാഗംങ്ങൾ ബോധം കെട്ട് വീണു. വിവരം അറിഞ്ഞെത്തിയ ആചാര്യ ശ്രേഷ്ഠൻ ധ്യാനത്തിൽ ചിതറിത്തെറിച്ച കല്ലിലെ ദൈവസാന്നിധ്യം മനസ്സിലാക്കി. വിവരം അറിഞ്ഞ കൊട്ടാരക്കര രാജാവ് അമ്പലം പണിയുവാൻ വേണ്ട ധനം അദ്ദേഹം നൽകി. ചിതറിത്തെറിച്ച കഷ്ണങ്ങൾ പൂജ നടത്തി പ്രതിഷ്ഠിച്ചു. നാടിന്റെ ദേവനെ കണ്ടത്തിയ കോട്ടാത്തല കുടുംബത്തിന് പ്രതിഫലമായി 150 പറ നിലവും കരയും രാജാവ് നൽകി. രാജഭരണം അവസാനിച്ചപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ വന്നതോടുകൂടി ക്ഷേത്രം അവരുടെ കീഴിലായി.

ശാസ്താവിന്റെ ശിശു രൂപത്തിലുള്ള പ്രതിഷ്ഠയാണ്‌ കുളത്തൂപ്പുഴയിലേത്‌. കുളത്തൂപ്പുഴ ആറിനു സമീപമാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ആറ്റിലെ മത്സ്യങ്ങള്‍ ‘തിരുമക്കളായി’ അറിയപ്പെടുന്നു. മത്സ്യങ്ങള്‍ക്ക്‌ അരിയിട്ട്‌ വാഴ്ച ചടങ്ങ്‌ നിര്‍വ്വഹിച്ചാല്‍ ത്വക്ക്‌ രോഗങ്ങള്‍ക്ക്‌ ശമനമുണ്ടാകുമെന്ന്‌ വിശ്വാസികള്‍. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വെള്ളപ്പൊക്കത്തില്‍ കുളത്തൂപ്പുഴയില്‍ മുഴുവന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടും ക്ഷേത്രത്തിനോ തൊട്ടു മുന്നിലെ ആറ്റിന്‍കരയിലെ മത്സ്യകന്യക വിഗ്രഹത്തിനോ ഒന്നും സംഭവിച്ചില്ല. മനുഷ്യനോളം വലിപ്പമുള്ള മനുഷ്യരുമായി ഇണങ്ങിപോകുന്ന മീനിനെ ഇന്നും കാണാന്‍ കഴിയും.ഈ മീനുകള്‍ക്ക്‌ അരി, കടല, മലര്‍ എന്നിവയാണ്‌ ഭക്തജനങ്ങള്‍ നല്‍കുന്നത്‌. നിര്‍ഭയമായി കഴിയുന്ന മീനുകള്‍ മനുഷ്യരോട്‌ അടുത്ത്‌ വന്ന്‌ തീറ്റകള്‍ സ്വീകരിക്കും എന്ന പ്രത്യേകതയും ഇവിടെയുണ്ട്‌.മീനുകള്‍ക്ക്‌ ആഹാരം നല്‍കുന്നവരുടെ ത്വക്ക്‌ രോഗങ്ങള്‍ പൂര്‍ണ്ണമായും മാറും എന്നതാണ്‌ ഇവിടുത്തെ വിശ്വാസം. ബാലകനായ അയ്യപ്പനെ സ്നേഹിച്ച മത്സ്യകന്യകയാണ്‌ ഈ കടവില്‍ കഴിയുന്ന കൂറ്റന്‍ മത്സ്യമെന്ന്‌ വിശ്വാസം. എല്ലാ വര്‍ഷവും ഉത്സവത്തോടനുബന്ധിച്ച്‌ പ്രത്യേക പൂജകളോടെ ക്ഷേത്രമേല്‍ശാന്തിയുടെ നേതൃത്വത്തില്‍ പൂജാദ്രവ്യങ്ങളായ പായസം, വെള്ളച്ചോറ്‌ എന്നിവ മീനുകള്‍ക്ക്‌ ഊട്ടുന്ന ചടങ്ങാണ്‌ മീനൂട്ട്‌..പുറത്തു നിന്ന് നെടുമങ്ങാട് – പാലോട് – മടത്തറവഴിയും , കൊല്ലത്തുനിന്ന് കൊട്ടാരക്കര – പുനലൂർ -അഞ്ചൽ വഴിയും, തമിഴ്നാട്ടിൽ നിന്നും തെങ്കാശി, ചെങ്കോട്ട, ആര്യങ്കാവ്, തെന്മല വഴിയും ക്ഷേത്രത്തിൽ എത്തിചേരാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here