പാകിസ്ഥാന് തിരിച്ചടി; കുല്‍ഭൂഷന്റെ വധശിക്ഷയ്ക്ക് സ്റ്റേ


ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂല്‍ഷന്‍ ജാദവിന്റെ ശിക്ഷ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തു. കോടതി അധ്യക്ഷന്‍ റോണി എബ്രഹാം ഉള്‍പ്പെട്ട 11 അംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം തള്ളിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ സ്റ്റേ ചെയ്തത്. കേസില്‍ 1977ലെ വിയന്ന കണ്‍വന്‍ഷന്റെ ഉടമ്പടി  ലംഘനമുണ്ടായിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി കുല്‍ഭൂഷണെ സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും പാക്കിസ്ഥാനെ ഓര്‍മിപ്പിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസിലാണെന്നും ഇത് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയില്‍ വരില്ലെന്ന പാക്കിസ്ഥാന്റെ വാദവും കോടതി തള്ളിക്കളഞ്ഞു. കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയില്‍ വരുന്ന വിഷയമാണ്. കേസ് പരിഗണിക്കാന്‍ കോടതിക്ക് അവകാശമുണ്ട്. കുല്‍ഭൂഷണെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അവകാശമുണ്ടെന്നും ഇത് നിഷേധിച്ച പാക്കിസ്ഥാന്‍ നടപടി വിയന്ന കണ്‍വന്‍ഷന്‍ ഉടമ്പടിയുടെ ലംഘനമാണെന്നും കോടതി ഉത്തരവിട്ടു.

കുല്‍ഭൂഷണ് നിയമസഹായം നല്‍കാതിരുന്നത് തെറ്റായ നടപടിയാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പാക്കിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചില്ല. ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്റെ സുരക്ഷ പാക്കിസ്ഥാന്‍ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY