Lady at pamba l ശബരിമല കയറാനായി ചേര്‍ത്തല സ്വദേശിനിയായ യുവതി പമ്പയില്‍
ശബരിമല കയറാനായി ചേര്‍ത്തല സ്വദേശിനിയായ യുവതി പമ്പയില്‍ Lady at pamba
Lady at pamba ശബരിമല കയറി സന്നിധാനത്ത് എത്താന്‍ അനുമതി തേടി യുവതി പമ്പയില്‍ എത്തി. ഭര്‍ത്താവിനോടും അമ്മയോടുമൊപ്പം രണ്ട് കുട്ടികളോടോപ്പമാണ് എത്തിയത്. ചേര്‍ത്തല സ്വദേശി അഞ്ജു (25) എന്ന യുവതിയാണ് സുരക്ഷ തേടി പമ്പ പോലീസിനെ സമീപിച്ചത്. ഭര്‍ത്താവിന്റെ നിര്‍ബന്ധ പ്രകാരമാണ് താന്‍ മലകയറാന്‍ എത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
ഇരുമുടിക്കെട്ടോടുകൂടിയാണ് ഇവര്‍ എത്തിയത്. സംഘര്‍ഷ സാധ്യത പോലീസ് ഇവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പോലീസ് ഇതുവരെ ഇവരെ മല കയറ്റുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. നിലയ്ക്കല്‍ നിന്നും കെ എസ് ആര്‍ ടി സി ബസിലാണ് യുവതിയും കുടുംബവും പമ്പയില്‍ എത്തിയത്. എന്നാല്‍ ഇന്ന് നേരം വൈകിയതുകൊണ്ട് യുവതിയേം കൊണ്ട് മലകയറാന്‍ സാധ്യതയില്ലെന്നാണ് വിവരം.
Leave a Reply