ഡോക്ടറെ കാണാനായി ഇറങ്ങിയ യുവതിയെയും കുഞ്ഞിനെയും കാണാനില്ല

ഡോക്ടറെ കാണാനായി ഇറങ്ങിയ യുവതിയെയും കുഞ്ഞിനെയും കാണാനില്ല

എടപ്പാള്‍: ഡോക്ടറെ കാണാനെന്ന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ കാണാനില്ല. വട്ടംകുളം പഞ്ചായത്തിലെ കരിമ്പനക്കുന്ന് താഴത്തുള്ള കോണ്ടിപ്പറമ്പില്‍ പ്രസാദിന്‍റെ ഭാര്യ ജിന്‍സിയെയാണ് കാണാതായത്.

രണ്ടാഴ്ച്ച മുൻപായിരുന്നു ജിൻസി വീട്ടിൽ നിന്നും ഇറങ്ങിയത്.ഒന്നര വയസുള്ള ആണ്‍കുഞ്ഞ് ആദിദേവിനെയും ഒപ്പം കൂട്ടിയിരുന്നു.കഴിഞ്ഞ ആറാം തീയതി വൈകുന്നേരം മൂന്നു മണിയോടെയാണ് ഡോക്ടറെ കാണാനാണെന്ന് പറഞ്ഞു ജിന്‍സി വീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചു വരാതായതോടെ ബന്ധുക്കൾ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. എന്നാൽ ഇവരെക്കുറിച്ച് ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ല.
മൊബൈലിൽ നിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കാസര്‍കോഡ് സ്വദേശിയെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം ഇവരുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.എന്നാൽ 25 പവനോളം ആഭരണങ്ങളും പാസ്പോര്‍ട്ടും ആധാറും അടക്കമുള്ള രേഖകളും എടുത്താണ് യുവതി വീട്ടില്‍ നിന്നും പോയത്. വിദേശത്തു ജോലി ചെയ്യുകയായിരുന്നു ജിൻസിയുടെ ഭർത്താവ് വിവരമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment