ലൈംഗിക ശേഷി കുറച്ചേക്കും സൂക്ഷിക്കുക; വാഴയും പുരുഷനും ശത്രുവാകുന്നതെങ്ങനെ…

ഉത്തരേന്ത്യയിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ചില പ്രത്യേക സമുദായക്കാര്‍ക്കിടയില്‍ ഇപ്പോഴും ഈ രീതി നടന്നു വരുന്നുണ്ട്

മലയാളിയുടെ, അവനെത്ര ദരിദ്രനോ ധനികനോ ആവട്ടെ സഹജമായ ശീലങ്ങളില്‍ ഒന്നാണ് പറമ്പിലൊരു വാഴത്തൈ നടുക എന്നുള്ളത്. വാഴയില്ലാത്ത ജീവിതം മലയാളിക്ക് ഓര്‍ക്കാന്‍ വയ്യ എന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല. നമ്മുടെ ജീവിതത്തില്‍, ഭക്ഷണത്തില്‍ വാഴപ്പഴം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. പൂജയ്ക്കും വിശേഷ ചടങ്ങുകള്‍ക്കും പഴം അത്യാവശ്യമാണ്.

പഴത്തിന്റെ ഗുണ ഗണങ്ങള്‍ കണ്ടറിഞ്ഞ നമ്മുടെ പൂര്‍വികര്‍ വാസ്തവത്തില്‍ അത് ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയായിരുന്നു. മറ്റ് പഴങ്ങളെ അപേക്ഷിച്ച് വാഴപ്പഴത്തിന് വളരെയേറെ പോഷക ഗുണങ്ങളും സവിശേഷതകളും ഉണ്ട്.  എന്നാല്‍ വാഴയും പുരുഷനും തമ്മില്‍ ഒരു പ്രശ്‌നമുണ്ട്. പുരുഷന്റെ ശത്രുവാണ് വാഴ.വാഴയുടെ വേരാണ് പുരുഷന്മാര്‍ക്ക് ദോഷമായി ഭവിക്കുന്നത്. പുരുഷന്‍മാരുടെ ലൈംഗിക ശേഷി കുറയ്ക്കുവാന്‍ ഈ വേരുകള്‍ക്ക് പ്രത്യേക കഴിവുണ്ട്. പുരുഷ ഹോര്‍മോണുകളുടെ ഉല്‍പ്പാദനം കുറയ്ക്കുവാന്‍ ഇവ സഹായിക്കും. അതുകൊണ്ട് തന്നെ പണ്ട് കാലത്ത് ബ്രഹ്മചര്യം അനുഷ്ഠിച്ചിരുന്ന സന്ന്യാസിമാര്‍ ഇവയെ ആശ്രയിക്കാറുണ്ടായിരുന്നു.കൂടാതെ ഉത്തരേന്ത്യയിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ചില പ്രത്യേക സമുദായക്കാര്‍ക്കിടയില്‍ ഇപ്പോഴും ഈ രീതി നടന്നു വരുന്നുണ്ട്.

അതേസമയം പല ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കുന്നതിലും വാഴയുടെ വേര് ചതച്ചെടുക്കുന്ന നീര് ഉപയോഗിക്കാറുണ്ട്. ശരീരം നന്നാക്കാനും വിശപ്പ് മാറ്റാനും രോഗങ്ങള്‍ ശമിപ്പിക്കാനും വാഴപ്പഴത്തിന് പ്രത്യേക കഴിവുണ്ട്. പ്രാതലില്‍ വാഴപ്പഴം ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here