മിസ്റ്റര്‍ ഏഷ്യ ജേതാവ് കോട്ടയത്ത്‌ പീഡനകേസില്‍ പിടിയില്‍

മിസ്റ്റര്‍ ഏഷ്യ ജേതാവ് കോട്ടയത്ത്‌ പീഡനകേസില്‍ പിടിയില്‍ l Bodybuilder asia winner muralikumar arrested for rape case l Latest Malayalam News l Kerala News l Malayalam Film News l Rashtrabhoomi

മിസ്റ്റര്‍ ഏഷ്യ ജേതാവ് കോട്ടയത്ത്‌ പീഡനകേസില്‍ പിടിയില്‍

കോട്ടയം സ്വദേശിയും സൗന്ദര്യ മത്സരത്തില്‍ മിസ്റ്റര്‍ ഏഷ്യ ജേതാവുമായ മുരളി കുമാര്‍ അറസ്റ്റില്‍. യുവതിയെ ഹോട്ടല്‍ മുറിയിലെത്തിച്ചു പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പീഡനത്തിനിടെ ഇരുപത്തിരണ്ടുകാരിയായ യുവതിക്ക് അമിത രക്തസ്രാവം ഉണ്ടായതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പികുകയായിരുന്നു. പട്ടികജാതിക്കാരിയായ യുവതിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.

കോട്ടയത്തെ പ്രമുഖ ഹോട്ടലില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തന്നെ ചായ കുടിക്കനെന്ന പേരില്‍ വശീകരിച്ചു ഹോട്ടലില്‍ എത്തിച്ചു ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. എന്നാല്‍ മുരളികുമാര്‍ ഇത് നിഷേധിച്ചു. പരസ്പ്പരമുള്ള സമ്മതപ്രകാരമാണ് ഹോട്ടലില്‍ എത്തിയതെന്നാണ് മുരളികുമാര്‍ പറയുന്നത്.
പീഡനത്തിനിടെ യുവതിക്ക് കടുത്ത രക്തസ്രാവം ഉണ്ടായതിനെതുടര്‍ന്നു ഇയാള്‍ തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. തന്നെ മയക്കി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി ഡോക്ടറോട് പറഞ്ഞു. ഇതേതുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ പോലീസ് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ തന്നെയുണ്ടായിരുന്ന മുരളികുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹോട്ടല്‍മുറിയില്‍ വെച്ച് വൈകീട്ട് ഏഴുമണിയോടെ അമിതരക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് യുവതിയെ ഇയാള്‍തന്നെ ആശുപത്രിയിലെത്തിച്ചു. തന്നെ തട്ടിക്കൊണ്ടുപോയി മയക്കി പീഡിപ്പിച്ചതാണെന്ന് യുവതി പറഞ്ഞതിനെ തുടര്‍ന്ന് വിവരം ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി യുവതിയുടെ മൊഴിയെടുത്തു. ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുമായി ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് ഇയാള്‍ മൊഴി നല്‍കി.
ഫേസ്ബുക്കിലൂടെ ഇരുവരും പരിചയപ്പെട്ടത്‌. കഴിഞ്ഞ നാലുമാസമായി ഇരുവരും ഫേസ് ബുക്കിലൂടെയും വാട്സാപ്പിലൂടെയും നിരന്തരം ബന്ധം തുടരുകയായിരുന്നു. കോട്ടയത്ത്‌ എത്തിയ മുരളികുമാര്‍ തന്നെ കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ എന്ന പേരില്‍ തന്നെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതി പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. കൂടുതല്‍ തെളിവെടുപ്പിന് ശേഷം മുരളികുമാറിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment