പാമ്പിറച്ചി പാകംചെയ്ത് ഭക്ഷിക്കവേ നാലംഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

പാമ്പിറച്ചി പാകംചെയ്ത് ഭക്ഷിക്കവേ നാലംഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി l malampaambine konnu irachu pakam cheythu kazhichavar pidiyil l Rashtrabhoomi

പാമ്പിറച്ചി പാകംചെയ്ത് ഭക്ഷിക്കവേ നാലംഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

മലപ്പുറം: പെരുമ്പാമ്പിനെ പാകം ചെയ്ത് കഴിക്കവേ നാലംഗ സംഘത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.പാചകം ചെയ്ത പാമ്പിറച്ചിയും പാമ്പിന്റെ തോലും പിടികൂടിയിട്ടുണ്ട്.പന്നിപ്പടക്കം വെച്ചാണ് പാമ്പിനെ പിടികൂടിയത്.

നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ പൈങ്ങക്കോട് സ്വദേശികളായ എടവപ്പറമ്പില്‍ സതീശന്‍ (30), പുത്തന്‍പുരക്കല്‍ രതീഷ് (30), അന്പലത്തില്‍ പ്രദീപ് (27), അമ്പായത്തൊടി ദിനേശ് (33) എന്നിവരെയാണ് എടവണ്ണ റേഞ്ച് ഓഫീസര്‍ സി. അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ അറസ്റ്റു ചെയ്തത്.
പാചകം ചെയ്ത പാമ്പിറച്ചിയും പാമ്പിന്റെ തോലും പിടികൂടിയിട്ടുണ്ട്. സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നും പന്നിപ്പടക്കം വെച്ചാണ് പാമ്പിനെ പിടികൂടിയതെന്ന് ഇവർ മൊഴിനൽകി. പോലീസെത്തും മുൻപേ പാകം ചെയ്ത പാമ്പിറച്ചി ഇവർ ഭക്ഷിച്ചിരുന്നു.രഹസ്യ വിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
പാമ്പിറച്ചി പാകംചെയ്ത് ഭക്ഷിക്കവേ നാലംഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി l malampaambine konnu irachu pakam cheythu kazhichavar pidiyil l Rashtrabhoomi

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment