സ്വര്‍ണ്ണ നാവുകാരന് നൂറിന്‍റെ തിളക്കം…. ചിരി ആയുസ്സ് കൂട്ടും

സ്വര്‍ണ്ണ നാവുകാരന് നൂറിന്‍റെ തിളക്കം ചിരി ആയുസ്സ് കൂട്ടും 

ജയന്‍ കോന്നി

മരമെല്ലാം വെട്ടിയിട്ട് വെള്ളമില്ല എന്ന് പരിതപിക്കുന്നതില്‍ ഒരു കാര്യവുമില്ല. പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കണം എന്ന് പറയുന്ന മനുഷ്യര്‍ക്ക് പ്രകൃതിയോടും സഹജീവികളോ ടുമുള്ള മനോഭാവത്തില്‍ മാറ്റമുണ്ടാകണം. മാരാമണ്ണില്‍ നിന്നും ലോകമെങ്ങും പടരുന്ന ആത്മീയ വിപ്ലവമുണ്ടാകണം എന്നും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. ഇന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊ ലീത്തയ്ക്ക് നൂറാം പിറന്നാള്‍.

നന്മയുടെ വലിയ ഇടയന് ദീർഘായുസും, ജന്മദിനാശംസകളും നേരാം ക്രിസോസ്റ്റം എന്ന വാക്കിനു അര്‍ഥം സ്വര്‍ണ്ണ നാവുകാരന്‍ എന്നാണ് .ചിരിയിലൂടെ ചിന്ത വചനങ്ങള്‍ ഒരുക്കി നല്‍കുന്ന മഹാ ഇടയന് മുന്നില്‍ മതമില്ല .ഒരു മതത്തിന്‍റെയും സഭയുടെയും മെത്രാപ്പൊലീത്തയല്ല .ലോകം മുഴുവനും ആരാധിക്കുന്ന ഇടയന്റെ വാക്കുകള്‍ ശ്രവിക്കാന്‍ ലോകം കാതോര്‍ക്കുന്നു.മലങ്കര മാർ ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് മോസ്റ്റ് റവ.ഡോ.ഫിലിപ്പോസ്‌ മാർ ക്രിസോസ്റ്റം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് മാർ ക്രിസോസ്റ്റം 2007-ൽ സ്ഥാനത്യാഗം ചെയ്ത ഇദ്ദേഹം ‘മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത’ എന്നറിയപ്പെടുന്നു.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ കെ.ഈ.ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-ന് മാർ ക്രിസോസ്റ്റം ജനിച്ചു. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവാ യു.സി.കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്. അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.1944-ൽ ശെമ്മാശ – കശീശ്ശ സ്ഥാനങ്ങൾ ലഭിച്ചു.1953-ൽ എപ്പിസ്കോപ്പാ സ്ഥാനത്തെത്തിയ മാർ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവർത്തിച്ചിട്ടുണ്ട്. കുറിക്കുകൊള്ളുന്ന, നർമ്മോ ക്തികൾ നിറഞ്ഞ സംഭാഷണശൈലി അദേഹത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ‘ക്രിസോസ്റ്റം’ എന്ന പേരിൻറെ അർഥം ‘സ്വർണനാവുള്ളവൻ’ എന്നാണ്. ദേശീയ ക്രിസ്ത്യൻ കൗൺ സിലിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം 1954-ലും 1968 -ലും നടന്ന ആഗോള ക്രിസ്ത്യൻ കൗൺസിൽ സമ്മേളന ങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.രണ്ടാം വത്തിക്കാൻ സമ്മേളനത്തിൽ പങ്കെടുത്ത മാർ ക്രിസോസ്റ്റം സഭൈക്യ പ്രസ്ഥാനത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. 1999 ഒക്ടോബർ 23 ന് സഭയുടെ 20-മത് മാർത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 2007-ൽ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സ്ഥാനത്യാഗം ചെയ്തുവെങ്കിലും കേരളത്തിലെ സാമൂഹിക സംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന ആത്മീയ നേതാക്കളിലൊരാളാണ് മാർ ക്രിസോസ്റ്റം.

കേരളത്തിന്റെ സാമൂഹികസാംസ്കാരികരംഗത്ത് സജീവസാന്നി ദ്ധ്യമാണ് ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ചിരിയും ചിന്തയും സമന്വ യിപ്പിക്കുന്ന വാക്കുകള്‍ ലോക നന്മക്ക് വേണ്ടിയുള്ളതാണ് .സഭകള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും ഐക്യം ശക്തിപ്പെടാന്‍ ആവശ്യ മായ നടപടികള്‍ ആവശ്യമാണെന്നും പരസ്പരം കരുണ കാണിക്കു ന്നതിലൂടെ മനുഷ്യത്വത്തിന്റെ മഹത്വം ഉയരും എന്നും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ചിരി ഉണ്ടാകണം എങ്കില്‍ അതില്‍ കാര്യമായ നര്‍മ്മ ഉണ്ടാകണം നര്‍മ്മത്തിലൂടെ ആശയം ഉണ്ടാകണം ചിരി ആയുസ്സ് വര്‍ധിപ്പിക്കും .ഇന്നേവരെ ചിരിപ്പിച്ച പാരമ്പര്യമെ ഉണ്ടായിട്ടുള്ളൂ.ഒരു വക്തി പോലും ശത്രു അല്ലാത്തത് ആണ് ഭാഗ്യമെന്നും ഈ ഇടയന്‍ പറഞ്ഞു. അങ്ങനെ ഉള്ള ചിരിയുടെ തമ്പുരാന് ജന്മ ദിനാശംസകള്‍

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY