57 ലക്ഷം രൂപയുടെ കള്ളനോട്ടുമായി സീരിയല്‍ നടിയും അമ്മയും സഹോദരിയും പിടിയില്‍

57 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാള സീരിയല്‍ നടിയും അമ്മയും സഹോദരിയും പിടിയില്‍ l Malayalam serial actress and mother arrested for printing fake currency l Rashtrabhoomi

57 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാള സീരിയല്‍ നടിയും അമ്മയും സഹോദരിയും പിടിയില്‍

കള്ളനോട്ട് വിതരണ സംഘത്തിലെ അംഗങ്ങളായ സീരിയല്‍ നടിയും സഹോദരിയും അമ്മയും ബന്ധുവും പോലീസ് പിടിയില്‍. നിരവധി മലയാളം സീരിയലുകളില്‍ അഭിനയിക്കുന്ന സൂര്യ, ഇവരുടെ അമ്മ രമാദേവി സഹോദരി ശ്രുതി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഇടുക്കി വട്ടവടയില്‍ നിന്നും കഴിഞ്ഞ ദിവസം രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നടിക്കും സഹോദരിക്കും അമ്മയ്ക്കും ഇതില്‍ പങ്കുള്ളതായി പോലീസിന് മനസ്സിലായത്‌. ഇതോടെയാണ് ഇവര്‍ പോലീസ് വലയില്‍ കുടുങ്ങിയത്.
കള്ളനോട്ടുമായി കസ്റ്റഡിയില്‍ എടുത്തവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് നടിയുടെയും സഹോദരിയുടെയും അമ്മയുടെയും പങ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലം മനയില്‍കുളങ്ങര ഐ ടി ഐക്ക് സമീപമുള്ള രമാദേവിയുടെ വീട്ടില്‍ നിന്നും അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും നോട്ടുകളടങ്ങിയ 57 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ പ്രിന്‍റര്‍ എന്നിവ ഇവിടെ നിന്നും പോലീസ് കണ്ടെടുത്തു.

വിവരങ്ങള്‍ രഹസ്യമാക്കി വെച്ച പോലീസ് പുലര്‍ച്ചെ നാലുമണിക്കാണ് രമാദേവിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനക്കൊടുവിലാണ് കള്ളനോട്ടും അച്ചടിക്കാന്‍ ഉപയോഗിച്ച സാധനങ്ങളും കണ്ടെത്താനായത്. പരിശോധന നടത്തുമ്പോള്‍ രമാദേവി വീട്ടില്‍ ഉണ്ടായിരുന്നു. ഇവരുടെ വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കള്ളനോട്ട് നിര്‍മ്മാണം നടന്നിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment