ആമസോണിനെ പറ്റിച്ച് 52 ലക്ഷം തട്ടിയെടുത്ത 21 കാരന്‍ അറസ്റ്റില്‍; അടിച്ചുമാറ്റിയത് 166 സ്മാര്‍ട് ഫോണുകള്‍

ഏപ്രില്‍, മെയ് മാസങ്ങളിലായി ആമസോണില്‍നിന്ന് 50 ലക്ഷത്തോളം രൂപയാണ് ശിവം ചോപ്ര പറ്റിച്ചത്

ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണിനെ കബളിപ്പിച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത 21 കാരന്‍ പിടിയില്‍. ന്യൂഡല്‍ഹി സ്വദേശിയായ ശിവ് ശര്‍മയാണ് ആമസോണിനെ പറ്റിച്ചത്. വടക്കന്‍ ഡല്‍ഹിയിലെ ത്രിനഗര്‍ സ്വദേശിയായ ശിവ് ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലായി ആമസോണില്‍നിന്ന് 50 ലക്ഷത്തോളം രൂപയാണ് ശിവം ചോപ്ര പറ്റിച്ചത്.

ആമസോണ്‍ വില കൂടിയ 166 ഫോണുകള്‍ ശിവം ഓര്‍ഡര്‍ ചെയ്തു. ഇവ കൈപ്പറ്റിയതിനു ശേഷം ഫോണുകള്‍ മറിച്ചു വില്‍ക്കുകയും പിന്നീട് തനിക്ക് മൊബൈലുകള്‍ ലഭിച്ചിട്ടില്ലെന്നും കാലിയായ കൂടുകള്‍ മാത്രമാണ് ലഭിച്ചതെന്നും കാണിച്ച് ആമസോണിന് പരാതി നല്‍കി പണം തിരികെ വാങ്ങുകയാണ് ഇയാളുടെ പതിവ് പരിപാടി. ആമസോണ്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷം നടത്തിയത്. മാര്‍ച്ച് മാസത്തിലാണ് ശിവ് ആദ്യമായി ഫോണ്‍ വാങ്ങി പറ്റിക്കാന്‍ തുടങ്ങിയത്.

ഇതിന്റെ ഭാഗമായി രണ്ട് മൊബൈലുകള്‍ ഓര്‍ഡര്‍ ചെയ്യുകയും കിട്ടിയില്ലെന്ന് കാണിച്ച് വ്യാജ പരാതി നല്‍കുകയും ചെയ്തു. പണം തിരികെ ലഭിച്ചതോടെ ശിവ് ശര്‍മ തട്ടിപ്പ് ഊര്‍ജിതമാക്കുകയായിരുന്നു. തുടര്‍ന്നുള്ള രണ്ടു മാസങ്ങളില്‍ വില കൂടിയ ആപ്പിള്‍, സാംസങ്, വണ്‍ പ്ലസ് മൊബൈലുകള്‍ ഇയാള്‍ ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി. ഫോണുകള്‍ കൈപ്പറ്റുകയും മറ്റ് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് സൈറ്റുകളായ ഒ എല്‍ എക്‌സ്, ഡല്‍ഹിയിലെ ഗഫര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലൂടെ ഇത് വില്‍ക്കുകയും ചെയ്തു. മൊബൈല്‍ ഓര്‍ഡര്‍ ചെയ്യാന്‍ വിവിധ വ്യാജപേരുകളാണ് ശിവ് ഉപയോഗിച്ചത്. തെറ്റായ വിലാസമാണ് നല്‍കുക.

ഫോണ്‍ കൈമാറാന്‍ വരുമ്പോള്‍ വിലാസം കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും മടങ്ങിപ്പോവുകയും ചെയ്യും. തുടര്‍ന്ന് ഫോണ്‍ വിതരണം ചെയ്യുന്നയാളെ ഫോണില്‍ വിളിക്കുകയും മറ്റൊരിടത്ത് ഫോണ്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇങ്ങനെ മൊബൈല്‍ ശിവ് തന്നെ കൈപ്പറ്റും. 166 ഓര്‍ഡറിനും ശിവ് ഇതേരീതിയാണ് പിന്തുടര്‍ന്നതതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മിലിന്ദ് മഹാദിയോ പറഞ്ഞു.

ഓര്‍ഡര്‍ ചെയ്യാനും ഫോണ്‍ വിതരണം ചെയ്യാന്‍ വരുന്നയാളെ വിളിക്കാനുമായി നിരവധി വ്യാജ സിമ്മുകളാണ് ശിവ് ഉപയോഗിച്ചിരുന്നത്. ഇയാള്‍ക്ക് 141 ല്‍ അധികം സിമ്മുകള്‍ നല്‍കിയ സച്ചിന്‍ ജെയിന്‍ എന്ന മൊബൈല്‍ കടയുടമയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 19 മൊബൈല്‍ ഫോണുകളും 12 ലക്ഷം രൂപയും 40 ബാങ്ക് പാസ് ബുക്കുകളും ചെക്കുകളും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന തുക കൂടാതെ 10 ലക്ഷം രൂപ മറ്റൊരാളുടെ പക്കല്‍ സൂക്ഷിക്കാനും ഇയാള്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY