ഉണ്ണിമുകുന്ദന്റെ പേരില്‍ പെണ്‍കുട്ടിക്ക് സന്ദേശമയച്ചയാള്‍ പിടിയില്‍

ഉണ്ണി മുകുന്ദന്റെ പേരില്‍ പെണ്‍കുട്ടിക്ക് അശ്ലീല മെസ്സേജ് അയച്ചയാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി അബ്ദുള്‍ മനാഫ് ആണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയുമായി ഉണ്ണി മുകുന്ദനെന്ന വ്യാജേനയാണ് ഇയാള്‍ ചാറ്റ് ചെയ്തത്. പിന്നീട് ഫോണ്‍ നമ്പര്‍ ചോദിച്ചു വാങ്ങുകയും ഇടതടവില്ലാതെ സന്ദേശങ്ങളയക്കുകയുമായിരുന്നു. പുതിയ സിനിമകളെ കുറിച്ചും മറ്റും കൃത്യമായ വിവരങ്ങളാണ് ഇയാള്‍ നല്‍കിയിരുന്നത്. അതുകൊണ്ട് സംശയം തോന്നിയതുമില്ല. എന്നാല്‍ പിന്നീട് അയയ്ക്കുന്ന സന്ദേശങ്ങളുടെ ഭാഷ അശ്ലീലതയിലേക്കു കടന്നതോടെ പെണ്‍കുട്ടിക്കു സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് സുഹൃത്ത് വഴി ഉണ്ണി മുകുന്ദന്റെ യഥാര്‍ത്ഥ നമ്പര്‍ തേടിപ്പിടിച്ചു വിളിച്ചു. അപ്പോഴാണ് ചാറ്റ് ചെയ്തത് വ്യാജനുമായാണെന്ന് മനസിലായത്. തുടര്‍ന്ന് സൈബര്‍ സെല്ലിന് പരാതിയും നല്‍കി. അവര്‍ നടത്തിയ അന്വേഷണത്തിലാണ് മനാഫ് പിടിയിലായത്.
സെലിബ്രിറ്റികളില്‍ ഏറ്റവും കൂടുതല്‍ വ്യാജനുണ്ടാകുന്നത് തന്റെ പേരിലാണെന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞു. ഇത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും താരം വ്യക്തമാക്കി. അതുപോലെ ഒരു മാസത്തിനിടെ ആയിരത്തോളം വ്യാജ ന്യൂസുകളാണ് തനിക്കെതിരെ വന്നതെന്നും ഇതെല്ലാം നീക്കം ചെയ്ത് മടുത്തെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here