മഞ്ജു കോടതിയെ സമീപിച്ചേക്കും

കൊച്ചിയില്‍ നടി ക്രൂരമായി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ആലുവ സബ്ജയിലിലായപ്പോള്‍ താരത്തിന്റെ മുന്‍ഭാര്യ മകള്‍ മീനാക്ഷിയെ വിട്ടുകിട്ടാനായി കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന. ഒരു സ്ത്രീയോട് ഇത്തരത്തില്‍ മോശമായി പെരുമാറാന്‍ കൂട്ട് നിന്നയാളുടെ അടുത്ത് മകള്‍ സുരക്ഷിതയല്ലെന്ന ചിന്തയാണ് താരം കോടതിയെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടനില്‍ നിന്നും ദ്രോഹമേല്‍ക്കേണ്ടി വന്ന പലരും രംഗത്തെയിട്ടുണ്ട്.ഇതില്‍ ഗുരതരാരോപണവുമായി രംഗത്തെത്തിയത് തിരുവനന്തപുരം സ്വദേശിയും തിരക്കഥാകൃത്തുമായ റഫീക് സീലാട്ടാണ്. ദിലീപിന്റെ സ്വഭാവ ദൂഷ്യത്തെ കുറിച്ചാണ് റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രധാന നടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയതിന് ദിലീപിനെ പിടികൂടിയതും ഇത് വാര്‍ത്തയായപ്പോള്‍ ക്രൂരതയോടെ പ്രവര്‍ത്തിച്ച സംഭവവുമാണ് റഫീഖ് ഫേസ്ബുക്കിലൂടെ ഓര്‍ത്തെടുത്തത്. ഈ സംഭവവുമായുള്ള തര്‍ക്കത്താല്‍ മനോവ്യഥ മൂലം മദ്യപാനിയാകുകയും ഒടുവില്‍ ട്രെയിനില്‍ നിന്നും ഒരാള്‍ മരണപ്പെടുകയും ചെയ്ത സംഭവവും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഇത് ഒരു അര്‍ത്ഥത്തില്‍ ക്വട്ടേഷന്‍ തന്നെയാണ് എന്നാണ് റഫീഖ് പറയുന്നത്. റഫീഖിന്റെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും മഞ്ജുവിനെ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY