പരാതി പറയാന്‍ മന്ത്രിയുടെ വാഹനം തടഞ്ഞ കന്യാസ്ത്രീയ്ക്ക് അഭിനന്ദന പ്രവാഹം

പരാതി പറയാന്‍ മന്ത്രിയുടെ വാഹനം തടഞ്ഞ കന്യാസ്ത്രീയ്ക്ക് അഭിനന്ദന പ്രവാഹം l manthriye thadanja kanyasthreeykku abhinandhanam l Rashtrabhoomi

പരാതി പറയാന്‍ മന്ത്രിയുടെ വാഹനം തടഞ്ഞ കന്യാസ്ത്രീയ്ക്ക് അഭിനന്ദന പ്രവാഹം

വനം മന്ത്രിയുടെ വാഹനം തടഞ്ഞു കന്യാസ്ത്രീ. കാട്ടാന ആക്രമണത്തെ കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു മടുത്തപ്പോഴാണ് കന്യാസ്ത്രീ ഇങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നത്.

അട്ടപ്പാടിയില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന വനം മന്ത്രി കെ രാജുവിന്റെ വാഹനമാണ് ഷോളയാര്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ റിന്‍സി തടഞ്ഞത്. മന്ത്രിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി പരാതി പറയുന്ന കന്യാസ്ത്രീയുടെ വീഡിയോ ഇതിനോടകം വൈറല്‍ ആയിക്കഴിഞ്ഞു.
ആന നശിപ്പിച്ച കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിസ്റ്റര്‍ റിന്‍സി മന്ത്രിയുടെ വാഹനം തടഞ്ഞത്.സമീപവാസികളുടെ കൃഷിയും പുരയിടങ്ങളിലെ വസ്തുക്കളും ആന നശിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ വനം വകുപ്പിന്‍റെ ഭാഗത്ത്‌ നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതാണ് പ്രതിഷേധത്തിന് റിന്‍സിയെ പ്രേരിപ്പിച്ചത്.

എന്നാല്‍ പരാതി കേള്‍ക്കാന്‍ മന്ത്രി കൂട്ടാക്കിയില്ല. കാറില്‍ ഇരുന്നാല്‍ ഇതൊന്നും കാണാന്‍ പറ്റില്ലെന്നും, പുറത്തിറങ്ങി നാഷനഷ്ട്ടങ്ങള്‍ ഉണ്ടായ പ്രദേശങ്ങള്‍ കാണണമെന്നും റിന്‍സി മന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസിന്‍റെ ഭാഗത്തും നിന്നും മറ്റ് ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും സിസ്റ്റര്‍ റിന്‍സി കേള്‍ക്കേണ്ടി വന്നത് കടുത്ത ശകാരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment