മരണത്തെ മുഖാമുഖം കണ്ട നിമിഷം ഭയാനകമെന്നു നടി ചിലങ്ക

ദിലീപ് നായകനായി എത്തിയ വില്ലാളി വീരന്‍ എന്ന ചിത്രത്തിലും ചിലങ്ക അഭിനയിച്ചിട്ടുണ്ട്. കുഞ്ഞു വേഷമായതിനാല്‍ നടിയ്ക്ക് മുഖ്യധാരയിലേക്ക് എത്താന്‍ കഴിഞ്ഞില്ല

വിനയന്‍ സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന സിനിമയിലൂടെയാണ് പരിചിതമായ ടീച്ചറെ ആരും മറക്കാന്‍ വഴിയില്ല.ഇന്ന് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആത്മസഖി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായചാരു നെ അവതരിപ്പിക്കുന്ന ചിലങ്ക എന്ന നടിയാണ് മരണത്തെ മുഖാമുഖം കണ്ട നിമിഷം പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കൂടി പറയുന്നു.ഇരണ്ടുമനം വേണ്ടും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് സംഭവം.

കന്യാകുമാരിയില്‍ സിനിമയുടെ അവസാന രംഗങ്ങള്‍ ഷൂട്ട് ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു.നായിക കടല്‍ത്തിരയില്‍ അകപ്പെട്ടുപോകുന്ന സീനാണ് ചിത്രീകരിയ്ക്കുന്നത്. എന്നാല്‍ താന്‍ ശരിയ്ക്കും തിരമാലയില്‍ മുങ്ങിപ്പോയി എന്ന് ചിലങ്ക പറയുന്നു.മരണമാണ് മുന്നില്‍ കണ്ടത്. ഒരിക്കലും ജീവിതം തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ആ സമയത്ത് ഓടി വന്ന് എന്നെ രക്ഷപ്പെടുത്താന്‍ ആദ്യം ശ്രമിച്ചത് അച്ഛനാണ് എന്ന് ചിലങ്ക് ഓര്‍ക്കുന്നു.ചിലങ്കയുടെ ആദ്യത്തെ തമിഴ് ചിത്രമാണ് ഇരണ്ടുമനം വേണ്ടും. ചിത്രത്തില്‍ കേന്ദ്ര നായികയായിട്ടാണ് ചിലങ്ക എത്തിയത്. പൊന്നി എന്ന ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.അച്ഛന്‍ ദീദു ആര്‍ക്കിടെക്ടാണ്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ ചിലങ്ക് ഇപ്പോള്‍ സിഎ യ്ക്ക് പഠിച്ചു കൊണ്ടിരിയ്ക്കു കയാണ്.അബിനേത്രി എന്നതിനപ്പുറം ഒരു നര്‍ത്തകി കൂടെയാണ് ചിലങ്ക.

ദിലീപ് നായകനായി എത്തിയ വില്ലാളി വീരന്‍ എന്ന ചിത്രത്തിലും ചിലങ്ക അഭിനയിച്ചിട്ടുണ്ട്. കുഞ്ഞു വേഷമായതിനാല്‍ നടിയ്ക്ക് മുഖ്യധാരയിലേക്ക് എത്താന്‍ കഴിഞ്ഞില്ല.മായാമോഹിനി എന്ന സീരിയലിലൂടെയാണ് ചിലങ്ക മിനിസ്‌ക്രീനിലേക്ക് മാറിയത്. തുടര്‍ന്ന് സീമയുടെ മകളായി അമൃത വര്‍ഷിണി എന്ന സീരിയലിലും അഭിനയിച്ചു.എന്നാല്‍ ചിലങ്കയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത് ആത്മസഖി എന്ന സീരിയലാണ്. സത്യജിത്തന്റെ ഭാര്യയായ ചാരു എന്ന ചാരുലതയെയാണ് ചിലങ്ക അവതരിപ്പിയ്ക്കുന്നത് .പത്തനംതിട്ട കോന്നി സ്വദേശിയാണ് ചിലങ്ക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here