മയിൽപ്പീലി ( കവിത ) By Simi Anandhan

മയിൽപ്പീലി

Simi Anandhan

മറന്നുവച്ച പുസ്തകത്താളുകൾക്കിടയിൽ
ഒരു മയിൽപ്പീലി ആകാശം കാണാൻ കൊതിക്കുന്നു…
ഇനിയും വായിക്കപ്പെടാതെ ചുറ്റിത്തിരിയുന്നുണ്ട്
പ്രണയമവിടെയെവിടെയോ…..

വരവു ചിലവു പുസ്തകത്തിന്റെ താളുകൾക്ക്
ഉപ്പുരസം എറിവരുമ്പോൾ…..
അടുപ്പുകല്ലുകൾക്കരികിൽ പരാതികൾ
വേവിച്ചു മടുക്കുന്നു കരിവള കൈകൾ….

ചിന്നൽ വീണ വെള്ളെഴുത്തു കണ്ണട
അക്ഷരങ്ങളോട് കലഹിക്കുന്ന സന്ധ്യകളിൽ ആകാശചരിവിലെ നക്ഷത്രങ്ങൾ
ഇത്തിരി വെട്ടം നീട്ടുമെന്ന് പ്രത്യാശിച്ചു ബാല്യം..

മുഷിഞ്ഞ നോട്ടുകൾ റേഷനായി മാറുമ്പോൾ
അദ്ധ്വാനം വിയർപ്പു മണികളെ പുഞ്ചിരിയാക്കും..
അപ്പോളും കലുങ്കിൻ പുറത്തു പുകചുരുളുൾ
ഭ്രാന്തമായ് പൊട്ടിച്ചിരിച്ചുകൊണ്ടേയിരിക്കും….

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY