മംഗലാപുരത്ത് ചരിത്ര സിനിമകളുടെ ഷൂട്ടിംഗ് ആരംഭിച്ചു; മോഹന്‍ലാലും മമ്മുട്ടിയും സ്ഥലത്ത്; ലാലേട്ടന്‍ കായംകുളം കൊച്ചുണ്ണിയില്‍ ജോയിന്‍ ചെയ്തു..!

അജോയ് വര്‍മ്മ സംവിധാനം ചെയ്ത ‘നീരാളി’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടാണ് മോഹന്‍ലാല്‍ ഇവിടേക്ക് എത്തിയത്


മലയാള സിനിമയിലെ ഇനി റിലീസാകാന്‍ ഇരിക്കുന്ന രണ്ടു ബിഗ്‌ ബഡ്ജറ്റ് ചിത്രങ്ങളാണ് ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ‘കായംകുളം കൊച്ചുണ്ണിയും’, കാവ്യ ഫിലിംസ് നിര്‍മ്മിക്കുന്ന ‘മാമാങ്കം’ എന്ന ചിത്രവും. കായംകുളം കൊച്ചുണ്ണി 2 മാസത്തോളം ആയി ഷൂട്ടിംഗ് തുടങ്ങിയിട്ട്. എന്നാല്‍ മാമാങ്കം ഇന്നലെയാണ് ആരംഭിച്ചത്.

കൊച്ചുണ്ണിയില്‍ അഭിനയിക്കാന്‍ മോഹന്‍ലാലും, മാമാങ്കത്തില്‍ അഭിനയിക്കാന്‍ മമ്മുട്ടിയും ഇപ്പോള്‍ മംഗലാപുരത്തുണ്ട്. രണ്ടു പേരും ഒരേ ഹോട്ടലില്‍ ആണ് താമസിക്കുന്നത്. കായംകുളം കൊച്ചുണ്ണിയില്‍, കൊച്ചുണ്ണിയെ സഹായിക്കാന്‍ എത്തുന്ന ഇത്തിക്കര പക്കിയുടെ വേഷത്തില്‍ ആണ് മോഹന്‍ലാല്‍ എത്തുന്നത്.

അജോയ് വര്‍മ്മ സംവിധാനം ചെയ്ത ‘നീരാളി’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടാണ് മോഹന്‍ലാല്‍ ഇവിടേക്ക് എത്തിയത്. റോഷന്‍ അന്ദ്രേവ്സ് സംവിധാനം ചെയ്യുന്ന കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ്‌ കൂട്ടുകെട്ടാണ്. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

മമ്മുട്ടി നായകനായെത്തുന്ന മാമാങ്കം ഇന്നലെയാണ് ഇവിടെ ഷൂട്ടിംഗ് ആരംഭിച്ചത്. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ സജീവ്‌ പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മുട്ടി നായകനായ മൂന്നില്‍ കൂടുതല്‍ ചിത്രങ്ങളുടെ ഷൂട്ടിംഗ് തീര്‍ന്ന് പോസ്റ്റ്‌ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.


വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here