മുനമ്പം ബോട്ടപകടം; മരണസംഖ്യ ഉയര്‍ന്നേയ്ക്കും… 3 പേരെ കരയ്‌ക്കെത്തിച്ചു.

മുനമ്പം ബോട്ടപകടം; മരണസംഖ്യ ഉയര്‍ന്നേയ്ക്കും l munambam boat accident l Rashtrabhoomi

മുനമ്പം ബോട്ടപകടം; മരണസംഖ്യ ഉയര്‍ന്നേയ്ക്കും… 3 പേരെ കരയ്‌ക്കെത്തിച്ചു.

മുനമ്പം തീരത്ത് നിന്നും ഇന്നലെ വൈകീട്ട് 14 പേരുമായി മത്സ്യബന്ധനത്തിനായി പോയ ഓഷ്യാനസ് എന്ന ബോട്ടാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ അപകടത്തിൽപ്പെട്ടത്.അന്താരാഷ്ട്രകപ്പൽ ചാലിലാണ് അപകടം നടന്നത്.

ബോട്ടിൽ വന്നിടിച്ച കപ്പൽ നിർത്താതെ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണ്ണമായി തകർന്നു. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന മറ്റ് മൽസ്യബന്ധനബോട്ടുകളിലെ തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബോട്ടിലുണ്ടായിരുന്ന പതിനാലുപേരിൽ മൂന്ന് പേരെ കരയ്‌ക്കെത്തിച്ചു. എട്ട് പേർക്കായുള്ള തിരച്ചിൽ നടന്നു കൊണ്ടിരിക്കുകയാണ്.
മുനമ്പത്ത് കപ്പൽ ബോട്ടിലിടിച്ച് മൂന്ന് മരണം l munambathu kappal boatil idichu moonnu manaram l Rashtrabhoomiരക്ഷപ്പെടുത്തിയ രണ്ട് പേരെ പറവൂരിലെ ആശുപത്രിൽ എത്തിച്ചു.ഇവരിൽ ഒരാൾ കൽക്കത്ത സ്വദേശിയും, മറ്റൊരാൾ കുളച്ചൽ സ്വദേശിയുമാണ്.11 കുളച്ചൽ സ്വദേശികളും, രണ്ട് ബംഗാൾ സ്വദേശികളും ഒരു മലയാളിയുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment