ഗിന്നസ് പക്രുവിന്റെ മകള്‍ ബാഹുബലിയിലെ കാളകേയനെ അനുകരിച്ചപ്പോള്‍; കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയ വീഡിയോ വൈറലാവുന്നു

നല്ല ഗാംഭീര്യത്തോടെ ദീപ്ത കീര്‍ത്തി ബാഹുബലിയിലെ കാളകേയന്റെ ശബ്ദം അനുകരിച്ചു.

ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവം വേദിയില്‍ ഇത്തവണ എത്തിയത് ഒരു കുഞ്ഞ് സ്‌പെഷ്യല്‍ അതിഥിയാണ്. ഗിന്നസ് പുക്രു എന്ന അജയ് കുമാറിന്റെ മകള്‍ ദീപ്ത കീര്‍ത്തിയാണ് ഇത്തവണ വേദിയിലെത്തിയത്. പരിപാടിയില്‍ ചുമ്മാ വന്ന് പോവുക മാത്രമല്ല ദീപ്ത ചെയ്തത്. ബാഹുബലിയിലെ കാളകേയന്റെ ശബ്ദം അനുകരിക്കുകയും ചെയ്തു.

ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് പക്രു. മിഥുന്റെ ഓരോ ചോദ്യത്തിനും ഇടിവെട്ട് മറുപടി പറഞ്ഞുകൊണ്ടാണ് ദീപ്ത സ്റ്റേജില്‍ എത്തിയത്. അതിഥി താരമായി എത്തിയ നീരജിനോട്, ഭാവിയില്‍ ദീപ്ത താങ്കളുടെ നായികയായി എത്തിയേക്കാമെന്ന് മിഥുന്‍ പറയുന്നുണ്ട്. എന്തിനാ പഠിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, ജോലികിട്ടാനാണെന്നാണ് ദീപ്ത മറുപടി നല്‍കിയത്. ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദീപ്ത മടിച്ചു. കാളകേയനെ അനുകരിക്കും എന്ന് പറഞ്ഞത് ടിനി ടോമാണ്.നല്ല ഗാംഭീര്യത്തോടെ ദീപ്ത കീര്‍ത്തി ബാഹുബലിയിലെ കാളകേയന്റെ ശബ്ദം അനുകരിച്ചു. എവിടെ പോയാലും ഒരു മടിയും കൂടാകെ മകള്‍, ‘ഞാന്‍ പക്രുവിന്റെ മകളാണ്’ എന്ന് പറയുമെന്ന് പക്രു നേരത്തെ പറഞ്ഞിരുന്നു. കോമഡി ഉത്സവത്തിന്റെ വേദിയില്‍ വന്നപ്പോഴും അച്ഛന്റെ പേര് ചോദിച്ചപ്പോള്‍, ഗിന്നസ് പക്രു എന്നാണ് ദീപ്ത മറുപടി നല്‍കിയത്. കോമഡി ഉത്സവത്തില്‍ ദീപ്ത എത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here