മകന് വേണ്ടി ജീവിക്കുന്ന അമ്മ …നടി രോഹിണി മനസ്സ് തുറക്കുന്നു

മകനും രഘുവിന്റെ അഡിക്ഷന്‍ ബാധിക്കും എന്ന് തോന്നിയപ്പോഴാണ് വേര്‍പിരിഞ്ഞത്

എൺപതുകളിലും തൊണ്ണൂറുകളിലും സജീവമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന നടിയാണ് രോഹിണി. .മകന് വേണ്ടി ജീവിക്കുന്ന അമ്മ. മറ്റ് താരങ്ങളെ പോലെയല്ല രോഹിണി. ചലച്ചിത്ര നടന്‍ രഘുവുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷം മറ്റൊരു ബന്ധം തേടി പോകാതെ ഇപ്പോഴും മകന് വേണ്ടി ജീവിയ്ക്കുകയാണ്. 2004 ല്‍ രഘുവില്‍ നിന്ന് വിവാഹ മോചനം നേടി. രഘു മരിച്ചപ്പോഴും മറ്റൊരു വിവാഹത്തെ കുറിച്ച് രോഹിണി ചിന്തിച്ചില്ല.

തങ്ങള്‍ വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ചും രോഹിണി ആദ്യമായി മനസ്സു തുറന്നു. റിമി ടോമി അവതരിപ്പിയ്ക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രോഹിണി.രഘു നല്ലവനാണ് രഘു നല്ല ആളാണ്. സ്‌നേഹമുള്ള ആളാണ്. ആരു വന്ന് എന്ത് ചോദിച്ചാലും ചെയ്തുകൊടുക്കും- രോഹിണി തന്റെ മുന്‍ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞു.അഡിക്ഷന്‍ എന്ന രോഗമായിരുന്നു രഘുവിന്റെ പ്രശ്‌നം. ഞാന്‍ ആ രോഗത്തോട് തോറ്റുപോയി. രഘുവിനെ ആ പ്രശ്‌നത്തില്‍ നിന്ന് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മകനും രഘുവിന്റെ അഡിക്ഷന്‍ ബാധിക്കും എന്ന് തോന്നിയപ്പോഴാണ് വേര്‍പിരിഞ്ഞത്. രഘുവിനെ രക്ഷപ്പെടുത്തണം എന്ന് വിചാരിച്ചെങ്കിലും അഞ്ച് വയസ്സുള്ള മകനെ ഓര്‍ത്ത് വേര്‍പിരിഞ്ഞു.എന്റെ ആദ്യ പ്രണയമാണ് രഘു. രഘുവിന് മുന്‍പോ പിന്‍പോ അതുപോലെ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല- രോഹിണി പറഞ്ഞു.എനിക്കൊരു രണ്ടാനമ്മ ഉണ്ടായിരുന്നു. എന്റെ അമ്മ ചെറുപ്പത്തിലേ മരിച്ചതാണ്. അതുകൊണ്ട് ഒരു രണ്ടാനച്ഛന്‍ ഉണ്ടായാല്‍ റിഷിയെ എങ്ങിനെ ബാധിക്കും എന്ന പേടിയുണ്ടായിരുന്നു.ഇപ്പോള്‍ നല്ല സ്വാതന്ത്രം അനുഭവിയ്ക്കുന്നുണ്ട്. റിഷിയ്ക്ക് പൂര്‍ണ ശ്രദ്ധ കൊടുക്കാന്‍ കഴിയുന്നുണ്ട്.ഞങ്ങള്‍ക്കിടയില്‍ ആരുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here