നവയുഗത്തിന്റെ സഹായം : അഭയകേന്ദ്രത്തിൽ മലയാളി വീട്ടുജോലിക്കാരിയ്ക്ക് തുണയായി

ദമ്മാം: സ്പോൺസർ പാസ്സ്‌പോർട്ട് പുതുക്കാൻ മറന്നു പോയതിനാൽ നാട്ടിലേക്കുള്ളമടക്കയാത്ര മുടങ്ങി വനിതാഅഭയകേന്ദ്രത്തിൽ എത്തപ്പെട്ട മലയാളിയായവീട്ടുജോലിക്കാരി നവയുഗം സാംസ്കാരികവേദിയുടെയുംസാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം തേവലക്കര സ്വദേശിനിയായ മാജിദ ബീവി ഷാജഹാൻ, മൂന്നു വർഷങ്ങൾക്ക്മുൻപാണ് സൗദി അറേബ്യയിലെ  ദമ്മാമിലെ ഒരു വീട്ടിൽ ജോലിക്കാരിയായിഎത്തിയത്. എന്നാൽ ആ വീട്ടിൽ ജോലിസാഹചര്യങ്ങൾ മോശമായതിനാലും, അഞ്ചുമാസത്തോളം ശമ്പളം കിട്ടാത്തതിനാലും അവിടെ തുടരാൻ കഴിയാത്ത അവസ്ഥയിൽ അവർ ശക്തമായി പ്രതിഷേധിച്ചു. ഒടുവിൽ ഒത്തുതീർപ്പിൽ വന്ന സ്പോൺസർ, മറ്റൊരു സ്‌പോൺസറുടെ വിസയിലേയ്ക്ക് മാജിദ ബീഗത്തെ ട്രാൻസ്ഫർ ചെയ്തു.

പുതിയ സ്പോൺസറും കുടുംബവും നല്ലവരായിരുന്നു. അവർ ശമ്പളമൊക്കെകൃത്യമായി നൽകി. തുടർന്ന് പുതിയ വീട്ടിൽ മൂന്നു വർഷത്തോളം മാജിദ ബീഗം ജോലിചെയ്തു. ശേഷം ആരോഗ്യം മോശമായി തുടങ്ങിയപ്പോൾ നാട്ടിലേയ്ക്ക് എക്സിറ്റിൽമടങ്ങാൻ തീരുമാനിച്ചു. അതിനു സമ്മതം കൊടുത്ത സ്പോൺസർ എക്സിറ്റുംവിമാനടിക്കറ്റും നൽകി മാജിദ ബീഗത്തെ വിമാനത്താവളത്തിലേക്ക് അയച്ചു.

എന്നാൽ നിർഭാഗ്യം അവരെ കാത്തിരിയ്ക്കുകയായിരുന്നു. വിമാനത്താവളത്തിലെഎമിഗ്രേഷനിൽ വെച്ച് രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥൻ, മാജിദയുടെപാസ്സ്‌പോർട്ടിന്റെ കാലാവധി രണ്ടു ദിവസം മുൻപ് അവസാനിച്ചു എന്ന് കണ്ടെത്തിയാത്രാനുമതി നിഷേധിച്ചു. പാസ്സ്‌പോർട്ട് അത്രയും കാലം കൈയ്യിൽ വാങ്ങിസൂക്ഷിച്ചിരുന്ന സ്പോൺസർ, സമയത്ത് അത് പുതുക്കാൻ മറന്നു പോയിരുന്നു.എയർപോർട്ട് അധികൃതർ

സ്പോൺസറുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ, എക്സിറ്റും വിമാനടിക്കറ്റും തന്നുകഴിഞ്ഞതിനാൽ, മാജിദയുടെ ഉത്തരവാദിത്വം ഇനി തനിയ്ക്കല്ല എന്ന നിലപാടാണ്അയാൾ സ്വീകരിച്ചത്. തുടർന്ന് മാജിദ ബീഗത്തെ അധികാരികൾ സൗദി പൊലീസിന്കൈമാറുകയും, പോലീസ് അവരെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടാക്കുകയുംചെയ്തു.

അഭയകേന്ദ്രത്തിൽ വെച്ച് നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനെപരിചയപ്പെട്ട മാജിദ ബീവി, നാട്ടിലേയ്ക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ചു. മഞ്ജുമണിക്കുട്ടൻ  മാജിദ ബീവിയുടെ സ്പോൺസറുമായി സംസാരിച്ചപ്പോൾ, തനിയ്ക്ക്ഇക്കാര്യത്തിൽ ഇനി ഒന്നും ചെയ്യാനില്ല എന്ന നിലപാടാണ് അയാൾ ആവർത്തിച്ചത്.തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി മാജിദ ബീവിയ്ക്ക് ഔട്പാസ്സ്എടുത്തു നൽകി. നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ച്, സാമൂഹ്യപ്രവർത്തകരായനിസാം തടത്തിൽ, നൗഷാദ് തഴവ എന്നിവർ വിമാനടിക്കറ്റ് സ്പോൺസർ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here