ക്ലോസറ്റില്‍ ബ്ലോക്ക്; പ്ലംബറെത്തി നോക്കിയപ്പോള്‍ രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞ് കൊലചെയ്യപ്പെട്ട നിലയില്‍

ക്ലോസറ്റില്‍ ബ്ലോക്ക്; പ്ലംബറെത്തി നോക്കിയപ്പോള്‍ രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞ് കൊലചെയ്യപ്പെട്ട നിലയില്‍

പെരിന്തല്‍മണ്ണയിലെ കരിങ്കല്ലത്താണിയില്‍ രണ്ട് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം സ്വകാര്യ ക്ലിനിക്കിലെ കക്കൂസില്‍ കണ്ടെത്തി. കരിങ്കല്ലത്താണിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. അബ്ദുള്‍ റഹ്മാന്റെ വീടിനോട് ചേര്‍ന്ന പരിശോധനമുറിയ്ക്കടുത്തുള്ള കക്കൂസിലാണ് നവജാത ശിശുവിന്റെ മ!ൃതദേഹം കണ്ടെത്തിയത്.

കക്കൂസ് വൃത്തിയാക്കാന്‍ വന്ന സ്ത്രീയാണ് ക്ലോസറ്റിലെ ബ്ലോക്ക് ശ്രദ്ധയില്‍പ്പെടുത്തിയത്. ബ്ലോക്ക് മാറ്റാന്‍ എത്തിയ പ്ലമ്പറാണ് കുഞ്ഞിന്റെ മൃതദേഹം ക്ലോസറ്റില്‍ കണ്ടെത്തിയത്. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹത്തില്‍ പ്ലാസന്റയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കുഞ്ഞിനെ കക്കൂസില്‍ വച്ച് പ്രസവിച്ച് അവിടെ ഉപേക്ഷിച്ച് പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ഡോ. അബ്ദുള്‍ റഹ്മാന്‍ വീട്ടില്‍ വച്ച് രോഗികളെ പരിശോധിക്കാറുണ്ടായിരുന്നു. പരിശോധനമുറിയോട് ചേര്‍ന്നുള്ള ടോയ്‌ലറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here