ഭൂമിയുടെ നിലവിളികള്‍ ഫോട്ടോ പ്രദര്‍ശനം ഇന്ന്

ഭൂമിയുടെ നിലവിളികള്‍ ഫോട്ടോ പ്രദര്‍ശനം ഇന്ന്

തൈക്കാട്ടുശ്ശേരി: വൈവിധ്യമാര്‍ന്ന ഗ്രാമക്കാഴ്ചകള്‍ കോര്‍ത്തിണക്കിയുള്ള
ഭൂമിയുടെ നിലവിളികള്‍ ഫോട്ടോപ്രദര്‍ശനം ഇന്ന് . ദേശീയ- സംസ്ഥാന ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ ഒട്ടേറെ തവണ പുരസ്ക്കാര ജേതാവായ പ്രമുഖ ഛായാഗ്രാഹകന്‍ പള്ളിപ്പുറം സ്വദേശി ഷാജി ചേര്‍ത്തല പകര്‍ത്തിയ ഫോട്ടോകളാണ് പ്രദര്‍ശനത്തിനുള്ളത്.

മാനവിക മൂല്യങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളും നവ ജനാധിപത്യ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനുമായി സൗഹൃദ കൂട്ടായ്മയായി രൂപീകരിച്ച അസോസിയേഷന്‍ ഫോര്‍ റിലീഫ് ത്രൂ ഹ്യൂമാനിറ്റീസിന്‍റെ (അര്‍ത്ഥ്) നേതൃത്ത്വത്തിലാണ് ഭൂമിയുടെ നിലവിളികള്‍ ഫോട്ടോപ്രദര്‍ശം സംഘടിപ്പിച്ചിട്ടുള്ളത്. 2018 മെയ് 16 ന് രാവിലെ 10 മണിക്ക് തൈക്കാട്ടുശ്ശേരി എന്‍.എസ്.എസ് കരയോഗം ഹാളില്‍ ഫോട്ടോ പ്രദര്‍ശനം, ആലപ്പുഴ പ്രസ്സ്ക്ലബ് പ്രസിഡന്‍റും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ വി. എസ്. ഉമേഷ് ഉത്ഘാടനം ചെയ്തു.
തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ശാന്തമ്മ പ്രകാശ് മുഖ്യ അതിഥിയായ ചടങ്ങില്‍. അര്‍ത്ഥ് പ്രസിഡന്‍റ് പി.ആര്‍.സുമേരന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ നാടക- ചലച്ചിത്ര പ്രവര്‍ത്തകനും അര്‍ത്ഥ് രക്ഷാധികാരിയുമായ കെ.എല്‍.ആന്‍റണി, ജി. രാജപ്പന്‍ നായര്‍, നിധീഷ് എം സുരേന്ദ്രന്‍, ഡോ. എം.ആര്‍. അഖില്‍, എബി പുരുഷോത്തമന്‍ തുടങ്ങിയവരും സംബന്ധിച്ചു. പ്രദര്‍ശനത്തോടനുബന്ധിച്ച് സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ചിത്രരചനാ മത്സരവും നടക്കും. താല്പര്യമുള്ളവര്‍ വിളിക്കുക ഫോണ്‍: 7736109058, 9947770976, 9446190254.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here