എന്തുകൊണ്ടാണ് കൊതുക് ചിലരെ മാത്രം കടിക്കുന്നത്?

അറിയാമോ… എന്തുകൊണ്ടാണ് കൊതുക് ചിലരെ മാത്രം കടിക്കുന്നത്?

കൂട്ടുകാർക്കൊപ്പം കൂട്ടംകൂടിയിരിക്കുമ്പോൾ കൊതുകുകൾ വന്ന് ചിലരെ മാത്രം കടിക്കുന്നത് നമ്മൾ ശ്രദ്ധിച്ചിരിക്കും. എന്തുകൊണ്ടാണത്? ധരിക്കുന്ന വസ്ത്രം മുതൽ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിനെ ആകർഷിക്കുന്ന ഘടകങ്ങളാണെന്ന് ആധുനിക പഠനങ്ങൾ കാണിക്കുന്നു.

വസ്ത്രത്തിന്റെ നിറം
ചില നിറങ്ങൾ കൊതുകിനെ നല്ലതുപോലെ ആകർഷിക്കും. നേവി ബ്ലൂ ,ഓറഞ്ച് ,കറുപ്പ്, ചുവപ്പ് നിറങ്ങൾ ധരിച്ചവരെ കൊതുക് പെട്ടെന്ന് കടിക്കും.

രക്ത ഗ്രൂപ്പ്
ആൺ കൊതുകുകളല്ല പെൺ കൊതുകുകളാണ് ചോര കുടിക്കുന്നത്. അവർക്ക് രക്തത്തിലെ പ്രോട്ടോണുകൾ തിരിച്ചറിയാം. ഒ ഗ്രൂപ്പിലുള്ളവരെയാണ് കൊതുകിനിഷ്ടം.
വിയർപ്പുള്ളവരെ കൊതുക് തേടിപ്പിടിക്കും
വിയർക്കുന്നവർ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടും.. അത് കൊതുകുകളെ ആകർഷിക്കും. ഗർഭിണികളുടെ കാര്യവും ഇങ്ങിനെത്തന്നെ.

ബിയർ കുടിക്കുന്നവരോട് കൂടുതൽ ആകർഷണം
ബിയർ കുടിക്കുന്നവരിൽ വിയർപ്പിൽ എഥതോളിന്റെ അളവ് കൂടുതലായിരിക്കും. ആ ഗന്ധം കൊതുകിനെ ആകർഷിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here