കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ രക്തം ചീന്തേണ്ടി വന്നത് നിരവധി താരങ്ങള്‍ക്ക് – സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍

കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ രക്തം ചീന്തേണ്ടി വന്നത് നിരവധി താരങ്ങള്‍ക്ക് – സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍

അന്യന്റെ സെറ്റില്‍ ഇതുവരെ പുറം ലോകം അറിയാത്ത ഒരു സംഭവമുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് സ്റ്റണ്ട് മാസ്റ്റര്‍ സില്‍വ. അന്യന്റെ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ സില്‍വയായിരുന്നു. പീറ്റര്‍ ഹെയിനായിരുന്നു സ്റ്റണ്ട് മാസ്റ്റര്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷങ്കര്‍ പൊട്ടിക്കരഞ്ഞ സംഭവത്തെക്കുറിച്ച് അദ്ദേഹം തുറന്ന് പറയുന്നത്. ‘അന്യനിലെ ഒരു പ്രധാന സംഘട്ടനരംഗം ചിത്രീകരിക്കുകയായിരുന്നു. ആ സിനിമയിലെ തന്നെ പ്രധാന ഫൈറ്റ് സീന്‍. 150തോളം കരാട്ടേ വിദഗ്ധര്‍ ഉള്‍പ്പെടുന്ന രംഗം. ഏകദേശം മുപ്പതുദിവസമെടുത്താണ് ആ രംഗം ചിത്രീകരിക്കുന്നത്.

Exclusive Offers: Upto 100% Cashback on Shopping

വിക്രത്തിന്റെ മുകളിലേയ്ക്ക് ഒരു എഴുപത്തോഞ്ചോളം പേര്‍ തെറിച്ച് വീഴുന്ന രംഗമുണ്ട്. പത്ത് അടി മുകളിലെങ്കിലും അവര്‍ പറക്കണം. ആ രംഗം ചിത്രീകരിക്കാന്‍ അവരുടെ മേല്‍ കയര്‍ കെട്ടി മുകളിലേക്ക് വലിക്കണമായിരുന്നു. ഒരാളെ വലിക്കാന്‍ നാല് പേരെങ്കിലും വേണമായിരുന്നു. ഇതിനായി പീറ്റര്‍ ഹെയ്ന്‍ ഒരു ആശയം പറയുകുണ്ടായി. ചിത്രീകരണം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ഒരു ലോറി വച്ച് എല്ലാ കയറുകളും മേല്‍ക്കൂരയ്ക്ക് താഴെ എകീകരിച്ച് അതില്‍ ഘടിപ്പിച്ച് വലിയ്ക്കുക.
എന്നാല്‍ ആ ലോറി ഡ്രൈവര്‍ക്ക് അതേ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. സംവിധായകന്‍ ആക്?ഷന്‍ പറയുന്നതിന് മുന്‍പേ അയാള്‍ ലോറി എടുത്തു. ആര്‍ട്ടിസ്റ്റുകള്‍ തയ്യാറായിരുന്നില്ല. അവര്‍ ഉയര്‍ന്ന് പൊങ്ങി മേല്‍ക്കൂരയില്‍ ഇടിച്ച് തെറിച്ച് വീണു. അതും കോണ്‍ക്രീറ്റ് ഭിത്തി, ചിലര്‍ ഫാനില്‍ പോയി ഇടിച്ചു. ആ കയര്‍ പൊട്ടിയാണ് ഏവരും താഴെ വീണത്.

പിന്നീട് അവിടെ ഒരു ചോരപ്പുഴ ആയിരുന്നു. ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അവരുടെ കയ്യില്‍ നിന്നും കാലില്‍ നിന്നും ചോര ഒഴുകി. പലരുടെയും ബോധം നശിച്ചു. ഇരുപത്തിമൂന്നുപേരുടെ നില അതീവഗുരുതരം. ചിലര്‍ അവിടെ തന്നെ തൂങ്ങികിടക്കുന്നു. ചിലര്‍ അത് കണ്ടപാടെ ഇറങ്ങി ഓടി.
ഞങ്ങള്‍ അവരെ എടുത്ത് ആശുപത്രിയിലേക്ക് കുതിച്ചു. ഭാഗ്യത്തിന് എല്ലാവരും രക്ഷപ്പെട്ടു. ഷങ്കര്‍ സാര്‍ അന്ന് കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു. ആ മാനസികാഘാതത്തില്‍ നിന്ന് കരകയറാന്‍ അദ്ദേഹം ദിവസങ്ങളെടുത്തു. ഒരു പയ്യന്‍ മാത്രം മരണത്തോട് മല്ലിട്ട്കിടക്കുയായിരുന്നു. അവന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥനയിലായിരുന്നു. അവസാനം ദൈവാനുഗ്രഹത്താല്‍ അവനും രക്ഷപ്പെട്ടു.

പിന്നീട് ആറുദിവസം കഴിഞ്ഞ് ഇതേ ഷോട്ട് വീണ്ടും എടുക്കണം. എല്ലാവരും വല്ലാത്തൊരു അവസ്ഥയിലാണ്. ഉള്ളില്‍ ഭയമുണ്ട്. എന്നാല്‍ പുറത്തുകാണിക്കുന്നില്ല. എന്നാല്‍ പീറ്റര്‍ ഹെയ്ന്‍ വന്ന് എന്നെ വിളിച്ചു, ‘സെല്‍വാ വരൂ, നമുക്ക് തയ്യാറാകാം.’ അങ്ങനെ അദ്ദേഹം എല്ലാവര്‍ക്കും ധൈര്യം പകര്‍ന്നു നല്‍കി.’-സ്റ്റണ്ട് സില്‍വ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here