നാരങ്ങയും കൊഞ്ചും ഒരുമിച്ച് കഴിക്കല്ലേ; അനാമികയുടേയും വിദ്യയുടേയും ജീവനെടുത്തത് ഇവ?

നാരങ്ങയും കൊഞ്ചും ഒരുമിച്ച് കഴിക്കല്ലേ; അനാമികയുടേയും വിദ്യയുടേയും ജീവനെടുത്തത് ഇവ?

നാരങ്ങയും കൊഞ്ചും ചേര്‍ന്നാല്‍ ജീവനൊടുക്കാന്‍ കാരണമായേക്കുമെന്ന് സൂചന. കഴിഞ്ഞ മാസം കൊച്ചിയില്‍ കൊഞ്ചു ബിരിയാണിയും ലൈം ജൂസും കഴിച്ച പെണ്‍കുട്ടി മരിച്ചതും സമാനമായ സാഹചര്യത്തില്‍ ഹരിപ്പാട് പള്ളപ്പാട് കൃഷ്ണവിലാസത്തില്‍ രാജിവ് വാസുദേവന്‍ പിള്ളയുടെ ഭാര്യ വിദ്യ(23) മരിച്ചതും ഏറെ ചര്‍ച്ചയായിരുന്നു.

മരിക്കാന്‍ മാത്രമായി മറ്റു കാരണങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നും കുട്ടി കഴിച്ചത് ലൈം ജൂസും കൊഞ്ച് ബിരിയാണിയുമാണ് എന്ന് മാതാപിതാക്കള്‍ പറയുന്നു. കൊച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി അനാമിക മരിച്ചത് കൊഞ്ചു കഴിച്ചതിന്റെ അലര്‍ജിമൂലമാണ് എന്നു പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു.
കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്നു വെള്ളയാഴ്ചയായിരുന്നു വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു മടങ്ങാനൊരുങ്ങവെ വീണ്ടും ഛര്‍ദ്ദിക്കുകയും പെട്ടന്ന് രോഗം മൂര്‍ഛിക്കുകയുമായിരുന്നു. തുടര്‍ന്നു മരണം സംഭവിച്ചു. ആന്തരീക പരിശോധനഫലം വന്നാല്‍ മാത്രമെ വിദ്യയുടെ മരണകാരണം വ്യക്തമാകു. എന്തു കഴിച്ചിട്ടാണു വിഷബാധയേറ്റത് എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.

വിഷപദാര്‍ഥങ്ങള്‍ ഒന്നും ഉള്ളില്‍ ചെന്നിട്ടില്ലെന്നാണു പ്രഥമിക നിഗമനം. എന്നാല്‍ നാരങ്ങയും കൊഞ്ചും ഒരുമിച്ച് ആമാശയത്തില്‍ ചെന്നാല്‍ ഇത് ചിലരില്‍ മാരക വിഷമായി മാറിയേക്കാം എന്നും ഇതാണ് മരണ കാരണം എന്നുമാണു പ്രാഥമിക നിഗമനം. ആന്തരീകാവയവങ്ങളുടെ പരിശോധനഫലം ലഭിച്ചാല്‍ മാത്രമെ ഇതു സ്ഥിരികരിക്കാന്‍ കഴിയു. വെള്ളിയാഴ്ച പകല്‍ നാരങ്ങവെള്ളം കഴിച്ചതിനു പിന്നാലെ വിദ്യ കൊഞ്ച് കറി കുട്ടിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു.
സംസ്ഥാനത്തിനു പുറത്ത് നാരങ്ങയും കൊഞ്ചും ഒരുമിച്ച് ആമശയത്തില്‍ എത്തിയപ്പോള്‍ മരണം നടന്ന സംഭവങ്ങള്‍ മുമ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ ഒരു മരണം ആദ്യതെത്തല്ല എന്നു ഡോക്ടര്‍മാര്‍ പറയുന്നു. അപൂര്‍വമായി ഈ ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിക്കുന്നത് മരണത്തിനു കാരണമായേക്കാം എന്നും ഇവര്‍ സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here