അപൂര്‍വ്വ രോഗത്തിന്‍റെ പിടിയിലായി ഈ പത്തുവയസ്സുകാരി

ലോകത്ത് 20 ല്‍ താഴെ പേര്‍ക്ക് മാത്രമുള്ള അപൂര്‍വ രോഗം ദുബായിയിലെ ഈ പത്തുവയസുകാരിയെ പിടികൂടി

50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ള കടുത്ത പനിയില്‍ കൈപ്പത്തികളിലും കാല്‍ പാദങ്ങളിലും നീര് വന്ന് ചോര കെട്ടി നില്‍ക്കുന്ന അപൂര്‍വ രോഗത്തിന് അടിമപ്പെട്ട് പത്ത് വയസുകാരി. ലോകത്ത് 20 ല്‍ താഴെ പേര്‍ക്ക് മാത്രമുള്ള അപൂര്‍വ രോഗമാണ് ദുബായിയിലെ ലീന്‍ എന്ന പെണ്‍കുട്ടിക്ക് ബാധിച്ചിരിക്കുന്നത്.

ഭസ്മക്കുറി എങ്ങിനെ എവിടെയൊക്കെ ഇടണമെന്ന് അറിയുകയും ചെയ്‌താല്‍, നിങ്ങളുടെ കാര്യഗ്രഹണശേഷി വര്‍ദ്ധിക്കും

ചോര കെട്ടി നില്‍ക്കുന്നത് കൊണ്ട് തന്നെ കൈപ്പത്തിയും കാല്‍പ്പാദങ്ങളും ആ സമയങ്ങളില്‍ ചുവന്ന നിറത്തിലാണ് കാണപ്പെടുക. ‘പാല്‍മര്‍പനാതര്‍ എറിത്രോഡൈസ്‌തേഷ്യ’ എന്ന ഈ രോഗം പിടിപെട്ടിട്ടുള്ള ദുബായിലെ ഏക വ്യക്തിയുമാണ് ലീന്‍. എട്ടാം വയസ്സ് തൊട്ടാണ് ലീനിനെ ഈ രോഗം പിടികൂടിയതെന്ന് മാതാപിതാക്കള്‍ പറയുന്നു.
നിരവധി ഡോക്ടര്‍മാരെ കാണിച്ചുവെങ്കിലും ആര്‍ക്കും തന്നെ കൃത്യമായി രോഗ നിര്‍ണ്ണയം നടത്തുവാന്‍ സാധിച്ചില്ല. ഒടുവില്‍ അമേരിക്കയിലെ ബോസ്റ്റണില്‍ വെച്ച് നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here