വിജയ് പ്രാന്തി നിനക്ക് അടുത്ത് നിന്നല്ല ദൂരെ നിന്ന് പോലും വിജയ് യെ കാണാൻ കഴിയില്ല…കളിയാക്കലുകാര്‍ക്ക് മറുപടിയായി ശരണ്യയുടെ സ്വപ്ന സാക്ഷാത്ക്കാരം

വിജയ് പ്രാന്തി നിനക്ക് അടുത്ത് നിന്നല്ല ദൂരെ നിന്ന് പോലും വിജയ് യെ കാണാൻ കഴിയില്ല… കളിയാക്കലുകാര്‍ക്ക് മറുപടിയായി ശരണ്യയുടെ സ്വപ്ന സാക്ഷാത്ക്കാരം

തമിഴിൽ മാത്രമല്ല മലയാളത്തിലും തെന്നിന്ത്യയിലും ഒരുപാട് ആരാധകരുളള സൂപ്പര്‍ താരമാണ് ഇളയ ദളപതി എന്നറിയപ്പെടുന്ന വിജയ്. മലയാളിത്തിലെ സൂപ്പർ താരങ്ങള്‍ക്ക് നൽകുന്ന അതേ സ്നേഹവും ബഹുമാനവു മലയാളി പ്രേക്ഷകർ വിജയ്ക്കും അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കും നൽകുന്നുണ്ട്.

Exclusive Offers: Upto 100% Cashback on Shopping

എന്നാല്‍ ഈ പറയുന്ന താരങ്ങളുടെ ജാടയും അഹങ്കാരവും ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിജയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണ്. വിജയെ നേരിട്ട് കണ്ടതിനെ കുറിച്ചുള്ള അനുഭവമാണ് മലയാളിയായ ശരണ്യയെന്ന ആരാധിക പങ്കുവെക്കുന്നത്.
ചെന്നൈയിൽ വെച്ച് തന്റെ ആരാധകരെ നേരില്‍ കാണിന്നതിനായി വിജയ്‌ സംഘടിപ്പിച്ച മീററ് ആൻഡ് ഗ്രീറ്റ് എന്ന പരിപാടിയിലൂടെയാണ് ശരണ്യ തന്റെ ആഗ്രഹം സഫലീകരിച്ചത്. വിജയ്‌യുടെ കടുത്ത ആരാധികയാണ് ശരണ്യ. വിജയ്‌ ഭ്രാന്തിയെന്നു ഒരുപാട് കളിയാക്കല്‍ കേട്ടിട്ടുള്ള ശരണ്യയും താരത്തെ കാണാന്‍ ചെന്നൈയ്ക്ക് വണ്ടികയറി.

എന്നാൽ ആയിരങ്ങള്‍ വരുന്ന അവിടെ തന്റെ ആഗ്രഹം സാധിക്കാന്‍ പറ്റുമോ എന്ന് ശരണ്യക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ തന്‍റെ ആഗ്രഹം സാധിച്ചതിലുള്ള സന്തോഷത്തിലാണ് ശരണ്യ. ഓർമ്മ വച്ച കാലം മുതൽ മനസ്സിൽ പതിഞ്ഞ മുഖം എന്ന ആമുഖത്തോടെയാണ് ശരണ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. ശരണ്യയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ വായിക്കാം…
ഓർമ്മ വച്ച കാലം മുതൽ മനസ്സിൽ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരിൽ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല. ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്. വിജയ് പ്രാന്തി നിനക്ക് അടുത്ത് നിന്നല്ല ദൂരെ നിന്ന് പോലും വിജയ് യെ കാണാൻ കഴിയില്ലെന്ന്.

അവരോട് ആയിട്ടുള്ള മറുപടി ആണിത്.അണ്ണൻ പറഞ്ഞിട്ടുണ്ട്,, “Namukkana train varonanna nam konja neram platformile wait panni than aakanam ” വർഷങ്ങളായി കാത്തിരുന്നു കണ്ടു. കാണാൻ കഴിയാത്ത അണ്ണന്റെ എല്ലാ ആരാധകർക്കും ആ ഭാഗ്യം കിട്ടും. അണ്ണനെ ഇഷ്ടപെടുന്നവർ അണ്ണന്റെ വാക്കും കേൾക്കും. അണ്ണന്റെ haters നോട് ഒന്ന് പറയട്ടെ.. ഈ മനുഷ്യനെ ഒന്ന് നേരിട്ട് കണ്ടു നോക്കു ഒരു താരജാടയുമില്ലാതെ സ്വന്തം ആരാധകരെ സഹോദരങ്ങൾ ആയി കാണുന്ന ഈ മനുഷ്യനെ ആരാധിക്കുന്നതിൽ അഭിമാനമേയുള്ളൂ……
കണ്ട നിമിഷം ഞാൻ ഒന്ന് ഞെട്ടി അണ്ണനെ കണ്ടു stuck ആയി. പറയണം എന്ന് വിചാരിച്ചു കൊണ്ട് പോയത് ഒന്നും പറയാൻ പറ്റിയില്ല. എന്റെ പകർച്ച കണ്ടപ്പോൾ തന്നെ അണ്ണൻ എന്നോട് അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. കയ്യിൽ പിടിച്ചോട്ടെ എന്ന് ചോദിച്ചു ചിരിച്ചോണ്ട് കൈ നീട്ടി തന്നു. എന്നോട് ക്യാമെറയിൽ നോക്കാൻ പറഞ്ഞു. പക്ഷെ നോക്കിയത് എനിക്ക് ഓർമയില്ല 😭 അണ്ണന് advnce bdy wish ചെയ്തു.

“റൊമ്പ നൻട്രി അമ്മാ കണ്ടിപ്പാ സാപ്പിട്ടിട്ടു പോങ്കെ ” എന്ന് പറഞ്ഞു. Nth sweet voice ആണ് annanteth…. ആഗ്രഹിച്ച ജീവിതവും കിട്ടി.. ഏറ്റവും വല്യ സ്വപ്നവും നടന്നു. ☺ എന്റെ സ്വപ്നം നിറവേറ്റാൻ സഹായിച്ച VMI HEAD BUSSY ANAND സർ നും തിരുനെൽവേലി SAJI ചേട്ടനും സെബാസ്റ്റ്യൻ ചേട്ടനും എന്റെ VISAKHETTANUM SARATHETTANUM കുടുംബത്തിനും ഒരായിരം നന്ദി 💕💕💕💕💕💕 ഒരേയൊരു വിഷമമേയുള്ളു അണ്ണനെ ഒരു 7 സെക്കന്റ്‌ മാത്രമേ കാണാൻ കഴിഞ്ഞുള്ളു എന്നത് 😔😔😔😔😔

ഓർമ്മ വച്ച കാലം മുതൽ മനസ്സിൽ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരിൽ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല….

Gepostet von Saranya Visakh am Dienstag, 8. Mai 2018

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here