ത്രിത്താലയിലേക്ക് ബെന്‍സില്‍ കറക്കം ; ഇടയ്ക്ക് സിനിമ കാണണമെന്ന് യുവതിയ്ക്ക് മോഹം.. എല്ലാം കൊണ്ടുചെന്ന് എത്തിച്ചത് ഇവിടെ… വിധിയെ പഴിച്ച് മോയ്തീന്‍കുട്ടി…

ത്രിത്താലയിലേക്ക് ബെന്‍സില്‍ കറക്കം ; ഇടയ്ക്ക് സിനിമ കാണണമെന്ന് യുവതിയ്ക്ക് മോഹം.. എല്ലാം കൊണ്ടുചെന്ന് എത്തിച്ചത് ഇവിടെ… വിധിയെ പഴിച്ച് മോയ്തീന്‍കുട്ടി.. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് നാട്ടുകാര്‍

എടപ്പാള്‍ തിയേറ്റര്‍ സംഭവത്തില്‍ പിടിയിലായ മൊയ്തീന്‍ കുട്ടി നേരത്തെയും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. മാതാവിന്റെ ഒത്താശയോടെ അവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വെച്ചായിരുന്നു പീഡനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊയ്തീന്‍ കുട്ടി നേരത്തെ രണ്ടു തവണ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ നേരം പീഡിപ്പിച്ചത് തിയേറ്ററില്‍ വെച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.

മൊയ്തീന്‍ കുട്ടി ഇതിനു മുമ്പും പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മാതാവും ഇയാളും തമ്മില്‍ നേരെത്തെ അടുപ്പം

സാമ്പത്തിക സ്വാധീനത്തില്‍ അമ്മ മൊയ്തീന്‍ കുട്ടിയെ തടഞ്ഞില്ല. ദൃശ്യങ്ങള്‍ പുറത്തായതോടെ പ്രതി വിദേശത്തേക്ക് കടക്കാന്‍ ആലോചിച്ചെന്നും നാട്ടിലെ കോടിക്കണക്കിന് സ്വത്തുക്കളെ ബാധിക്കുമെന്ന അഭിഭാഷകന്റെ ഉപദേശത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.
അബദ്ധം പറ്റി പോയെന്ന് പറഞ്ഞ് മൊയ്തീന്‍ കുട്ടി കുറ്റം സമ്മതിച്ചെന്നും പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മലപ്പുറം എടപ്പാളിലെ തിയേറ്ററില്‍വച്ച് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച തൃത്താല സ്വദേശി കാങ്കുന്നത്ത് മെയ്തീന്‍കുട്ടിയെ അറസ്റ്റു ചെയ്തത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ (പോക്‌സോ) നിയമം അനുസരിച്ചാണു കേസ്. പിന്നാലെ ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റിലായി.

ഇരുവരെയും മലപ്പുറം ഒന്നാംക്ലാസ് മജിസ്‌ട്രേട്ടിന് മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൊയ്തീന്‍കുട്ടി തിയേറ്ററിലെത്തിയ ആഡംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ തിയേറ്ററില്‍ കൊണ്ടു പോയി തെളിവെടുക്കുന്നതിനായി ഇന്ന് കോടതിയെ സമീപിക്കുമെന്ന് പോലീസ് പറഞ്ഞു. തൃത്താലയിലെ വ്യവസായിയായ മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലാണ് കുട്ടിയും അമ്മയും താമസിച്ചിരുന്നത്.
ലോഡ്ജില്‍ താമസം ആരംഭിച്ചനാള്‍ മുതല്‍ തന്നെ മൊയ്തീന്‍ കുട്ടിയും പെണ്‍കുട്ടിയുടെ അമ്മയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഈ സ്ത്രീയെ കാണാനായി പലതവണ മൊയ്തീന്‍കുട്ടി ലോഡ്ജില്‍ വന്നിരുന്നു. മൊയ്തീന്‍ കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സ്ത്രീയുടെ കുടുംബത്തിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ ഇരുവരും ബന്ധം തുടര്‍ന്നു. ഇതിനിടെയാണ് ഏപ്രില്‍ 18ന് കേസിനാസ്പദമായ സംഭവമുണ്ടായത്.

ഏപ്രില്‍ 18ന് സ്ത്രീയും കുട്ടിയും മലപ്പുറം ജില്ലയിലെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഇവിടെ നിന്ന് തിരികെ തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ തന്നെയാണ് മൊയ്തീന്‍ കുട്ടിയോട് ആവശ്യപ്പെട്ടത്. സ്ത്രീ ആവശ്യപ്പെട്ടതനുസരിച്ച് മൊയ്തീന്‍ കുട്ടി ഇരുവരെയും തൃത്താലയിലേക്ക് കൊണ്ടുപോകാനെത്തി.
യാത്രയ്ക്കിടെയാണ് എടപ്പാളിലെ തീയേറ്ററില്‍ കയറി സിനിമ കാണാമെന്ന് ഇരുവരും തീരുമാനിച്ചത്. തുടര്‍ന്ന് സിനിമ തീയേറ്ററില്‍ വച്ചാണ് മൊയ്തീന്‍ കുട്ടി പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിനിടെ കുട്ടിയുടെ അമ്മയുടെ ശരീരഭാഗങ്ങളിലും മൊയ്തീന്‍ കുട്ടി പലതവണ സ്പര്‍ശിച്ചിരുന്നു. ഈ സംഭവങ്ങളെല്ലാം തീയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here