സ്ത്രീ സുരക്ഷയില്ലാത്ത നമ്മുടെ നാട്ടില്‍ ഒരു വനിതാ ദിനം കൂടി…….

(തയ്യാറാക്കിയത്…..ബിനി പ്രേംരാജ് )

സ്ത്രീ സങ്കല്പങ്ങള് അപ്പാടെ തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്ന ഈ ന്യൂജനറേഷൻ കാലഘട്ടത്തിൽ വീണ്ടും ഇതാ ഒരു വനിതാ ദിനം കൂടി കടന്ന് വന്നിരിക്കുന്നു. സ്ത്രീകള്‍ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ ഓര്‍മ്മകളുമായി ഒരു ദിവസം. ജാതിമത ദേശ സാമ്പത്തിക സാംസ്‌കാരിക അതിര്‍ത്തികളെ ഇല്ലാതാക്കി സ്ത്രീകള്‍ അവര്‍ക്കായി കണ്ടെത്തിയ ദിനം. അവകാശ സമരത്തിന്റെ നിരവധി അനുഭവങ്ങളിലൂടെയാണ് ഈ ദിവസം പിറക്കുന്നത്. സ്ത്രീ സമൂഹത്തില്‍ എന്ത് നേടി, എവിടെ എത്തി, എന്നി ആശങ്കകളും ഒപ്പം മനസ്സിൽ എത്തുന്നു. ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പെണ്‍സുരക്ഷയെക്കുറിച്ചുള്ള നടുക്കങ്ങളാണ് സൃഷ്ടിക്കുന്നത്. പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍വരെ നീളുന്ന പീഡിതരുടെ നിര നീണ്ടുനീണ്ട് നമ്മുടെ കിടപ്പുമുറിയോളം വരുന്നുവെന്ന ഞെട്ടല്‍ സമൂഹം ഒന്നിച്ച് ഏറ്റെടുക്കേണ്ടതാണ്.
ഈ വനിതാ ദിനം ചരിത്രത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് കടന്നുവരുന്നത്. സ്വന്തം വീട്ടില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന അവസ്ഥയാണ് .ശാരീരികവും മാനസികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ വിധേയരാകുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നതായാണ് കേരളത്തില്‍ കാണുന്നത് .

കൊച്ചി നഗരത്തില്‍ 7 മണിക്ക് ശേഷം ബസ്സ്‌ കത്തിനില്‍ക്കുന്ന സ്ത്രീകളോട് പുരുഷന്മ്മാര്‍ വിശാല മനസ്കത കാണിക്കാറുണ്ട്. സ്വന്തം ഭാര്യെ ജോലി സ്ഥലത്ത് നിന്ന് കൂട്ടികൊണ്ട് പോകാന്‍ കൂട്ടാക്കാത്തവര്‍ അന്യന്റെ ഭാര്യോടു അനുകമ്പ കാണിക്കും.പൂവും വച്ചു എന്തിനും തുനിഞ്ഞിറങ്ങുന്ന സ്ത്രീകളാണ് ബാക്കിയുള്ള വനിതകള്‍ക്ക് കൂടി ഭീഷണി യാകുന്നത്… 7 മണിക്ക് ശേഷം തിരുവനന്തപുരം നഗരത്തിലെ ചാല, കിഴക്കേകോട്ട എന്നിവടങ്ങളില്‍ രാത്രി ഒറ്റയ്ക്കി ബസ് കാത്തുനില്‍ക്കുന്ന സ്ത്രീ കളോട് ആണുങ്ങള്‍ അടുത്തുകൂടി നില്‍ക്കാറുണ്ട്..പിന്നെ ബൈക്കില്‍ റോന്തു ചുറ്റുന്നവരും ഉണ്ട്. എന്ത് സഹായവും ചെയ്യാന്‍ സന്നദ്ധ കാണിക്കുന്നവര്‍..ഫ്ലാറ്റിലും വീട്ടിലും കൊണ്ട് വിടാന്‍ സന്തോഷ പൂര്‍വ്വം വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ ..ചൂഴ്ന്നു ഉള്ള നോട്ടവും വശപിശകായ ചിരിയും എന്‍റെ പല സഹപ്രവര്‍ത്തകര്‍ക്കും അനുഭവപെട്ടിട്ടുണ്ട്..കുടുംബം പുലര്‍ത്താന്‍ വേണ്ടി പുരുഷന്മ്മാരെ പോലെ തന്നെ അദ്വാനിക്കുന്ന സ്ത്രീകളോട് അല്പം ബഹമാനം കൊടുക്കുന്നതിനു പകരം ഉപഭോഗ വസ്തുവായി പുരുഷ വ്യന്ദം അവളെ ഇരുട്ടത്ത് കാണുന്നു. .എന്നാല്‍ എല്ലാ പുരുഷന്മ്മാരും അങ്ങനെ അല്ല…അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ ശ്രമിക്കുന്ന നല്ലവരും ഉണ്ട്.പുരുഷനും സ്ത്രീക്കും സമത്വം വേണമെന്ന് സ്ത്രീകള്‍ വാദിക്കുന്നതില്‍ എന്ത് തെറ്റാണു ഉള്ളത്..സ്ത്രീ ക്ക് കല്‍പ്പിച്ചു കൂട്ടിയ ചട്ടക്കൂടിനുള്ളില്‍ നിന്ന് വേണം അവള്‍ ജീവിക്കാന്‍ ,അതാണ് പുരുഷ സങ്കല്പം…

ജോലിക്കിടയില്‍ അനുഭവിക്കേണ്ടിവരുന്ന പലരീതിയിലെ സമ്മര്ദങ്ങളാണ് സ്ത്രീകളെ സംഘടിതമയി പ്രതിഷേധിക്കാന് വഴിയൊരുക്കിയത്. ഇതിന്റെ ഭാഗമായി 1857 മാര്ച്ച് എട്ടിന് ന്യൂയോര്ക്ക് സിറ്റിയില് വമ്പിച്ച പ്രകടനം നടക്കുകയുണ്ടായി. എന്നാല് പൊലീസിന്റെ സഹായത്തോടെ സര്ക്കാര് ഈ പ്രതിഷേധത്തെ ശക്തമായി അടിച്ചൊതുക്കി. എങ്കിലും ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്ക്ക് ന്യൂയോര്ക്ക് സിറ്റി തുടർന്നുള്ള ഓരോ വർഷവും സാക്ഷ്യം വഹിച്ചു. 1910ല് കോപെന്ഹേജനില് വച്ച് നടന്ന അന്താരാഷ്ട്ര സ്ത്രീ സമ്മേളനത്തിലാണ് വനിത ദിനം എന്ന ആശയത്തിന് രുപ്പം നൽകിയത്. കൃത്യമായ ഒരു തിയ്യതി നിശ്ചയിക്കാതിരുന്നതിനാൽ പലയിടങ്ങളിലും മാര്ച്ച് 19നും മാര്ച്ച് 25നും വനിതാ ദിനം ആചരിച്ചു.

ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ 1913 മാര്ച്ച് എട്ടാം തീയതി യൂറോപ്പിലൊട്ടാകെ സ്ത്രീകളുടെ നേതൃത്വത്തില് ഒരു സമാധാന റാലി സംഘടിപ്പിക്കപ്പെട്ടു, തുടര്ന്നാണ് മാര്ച്ച് എട്ടിന് വനിത ദിനമായി ആചരിക്കാന് തുടങ്ങിയത്. ചരിത്രം ആവേശമുണർത്തുന്നത് തന്നെയാണെങ്കിലും ഇന്നത്തെ സമൂഹത്തിൽ സ്ത്രീ എന്തു നേടി എന്നത് വലിയൊരു ചോദ്യചിഹ്നമായി നമുക്ക് മുന്നിൽ നിൽക്കുകയാണ്.

ഇന്ന് ഈ ലോക വനിത ദിനത്തിൽ ഇന്ദിരാ ഗാന്ധി, മാർഗ്രെറ്റ് താച്ചർ ,സിരിമാവോ ബന്ടാര നായകെ, ധീരതയുടെ പ്രതീകമായ ഝാൻസി റാണി, സ്നേഹം ലോകത്തിനു പകർന്നു തന്ന മദർ തെരേസ, അരുന്ധതി റോയ്,അടുത്തിടെ നമ്മെ വേർപെട്ട മൃണാളിനി സാരാഭായി തുടങ്ങീ വനിതാ രത്നങ്ങള്‍ ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കാം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശ്രമത്തിലാണ് സർക്കാരുകൾ. നിയമവും ശിക്ഷയുമല്ല, സ്ത്രീകളെ ബഹുമാനിക്കാനും സ്നേഹിക്കാനും തയ്യാറാകുന്ന മനുഷ്യസമൂഹമാണ് യാഥാര്‍ത്ഥ്യമാകേണ്ടത്.പിറന്ന്‌ വീഴുന്ന നിമിഷം മുതല്‍ പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും നല്‍കുന്ന സ്ഥാനം തുല്യമെങ്കിലും പെണ്‍കുഞ്ഞ്‌ വളര്‍ന്നുവരുമ്പോള്‍ സമൂഹം അവളെ ചട്ടകൂടിനുള്ളില്‍ തളച്ചിടുന്നു.വ്യക്തിത്വത്തെ പൂര്‍ണമായി പ്രകാശിപ്പിക്കുവാന്‍ വേണ്ട സ്വാതന്ത്ര്യം സമൂഹം സ്ത്രീക്ക്‌ നല്‍കുമെങ്കില്‍ സമൂഹത്തിന്‌ മൊത്തം ആ തേജസ്സ്‌ ദര്‍ശിക്കാനാവും. അപ്പോള്‍ പീഡനങ്ങളും അവഹേളനങ്ങളും ഇല്ലാതാകും ..തിമിരം ബാധിച്ച കഴുക കണ്ണുകള്‍ നിഷ്പ്രഭാരാകും

പിതൃ തുല്ല്യരും അമ്മയും സഹോദരനും അനിയന്മാരും ഒക്കെയുള്ള വലിയ സമൂഹം അവരോടു നമുക്ക് ഒത്തു ചേരാം ..

 

കണ്ണീരു കൊണ്ടു നേടാൻ ശ്രമിക്കാതെ ശക്തി കൊണ്ട്‌ നേടണം വിജയം . നമ്മുടെ സഹോദരങ്ങളും നമുക്ക് ശക്തി തരട്ടെ ഒരുമിച്ചു പോരാടാം അനീതിക്കെതിരെ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here