ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്ക്

ദേഹശുദ്ധി വരുത്തിയതിനു ശേഷമേ നിലവിളക്ക് കൊളുത്താവൂ

ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്ക്. ദിവസവും നിലവിളക്ക് കൊളുത്തുന്ന പാരമ്പര്യമുള്ളവരാണ് നമ്മൾ കേരളീയർ. എന്നാൽ എങ്ങിനെ നിലവിളക്ക് കൊളുത്തണമെന്ന് എത്ര പേർക്കറിയാം? നമുക്കൊന്ന് നോക്കാം, നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ.

1. വിളക്ക് വെറും നിലത്ത് വെയ്ക്കരുത്
ബ്രഹ്മാ-വിഷ്ണു- മഹേശ്വരൻമാരുടെ ചൈതന്യമാണ് നിലവിളക്ക് ഉൾക്കൊള്ളുന്നത്. ആ ചൈതന്യശ്രോതസ്സിന്റെ ഭാരം ഭൂമീദേവിക്കു നേരിട്ടു താങ്ങാനാവില്ല എന്നാണ് വിശ്വാസം. അതിനാൽ പീഠത്തിനു മുകളിൽ വച്ചാണ് നിലവിളക്ക് കൊളുത്തേണ്ടത്.

2. നിലവിളക്ക് ശുദ്ധിയോടെ സൂക്ഷിക്കണം
നിലവിളക്കിനുണ്ടാകുന്ന അശുദ്ധി കുടുംബത്തിന്റെ മുഴുവൻ ഐശ്വര്യത്തെ ബാധിക്കുമെന്നാണ് വിശ്വാസം. അതിനാൽ ദിനവും കഴുകി മിനുക്കി വേണം വിളക്ക് കൊളുത്തേണ്ടത്. തുളസിയില കൊണ്ട് വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തണം.

3. പുലർകാലത്തും സന്ധ്യാസമയത്തും വിളക്ക് കൊളുത്തണം
ആദിത്യ ദേവനെ വണങ്ങുന്നതിനാണ് നിലവിളക്ക് കൊളുത്തുന്നത് .അതിനാൽ സൂര്യോദയത്തിലും അസ്തമയത്തിലും വിളക്ക് കൊളുത്തേണ്ടതുണ്ട്. പ്രഭാതത്തിൽ ഉദയസൂര്യനെ നമിക്കുന്നതിനായി കിഴക്കുഭാഗത്തെ തിരിയും സായാഹ്നത്തിൽ അസ്തമയ സൂര്യനെ വണങ്ങി പശ്ചിമ ദിക്കിലേക്കുള്ള തിരിയുമാണ് ആദ്യം കൊളുത്തേണ്ടത്.

4. തിരികളിടുമ്പോൾ
കിഴക്കു ദിക്കിലേക്കും പടിഞ്ഞാറുദിക്കിലേക്കും ഈരണ്ടു തിരി കളിട്ട് വിളക്ക് കൊളുത്തണമെന്നാണ് പ്രമാണം. രണ്ടു തിരികളിടുന്നത് ധനവൃദ്ധിക്കും അഞ്ചുതിരികൾ സർവൈശ്വര്യത്തിനും. ഒറ്റത്തിരി മഹാവ്യാധി ക്ഷണിച്ചു വരുത്തും. മൂന്നു തിരികളും നാലു തിരികളും ദാരിദ്ര്യത്തിന് കാരണമാകും.

5. ഊതി കെടുത്തരുത്
തിരികൾ ഊതിക്കെടുത്തരുത്. പുഷ്പം ഉപയോഗിച്ച് കെടുത്തുന്നതാണ് ഉത്തമം.
6. വിളക്കിലുപയോഗിക്കേണ്ട എണ്ണ
പാചകം ചെയ്ത എണ്ണയോ വെള്ളം കലർന്ന എണ്ണയോ ഉപയോഗിക്കരുത് . എള്ളെണ്ണ ഉപയോഗിക്കുന്നത് ഉത്തമം.

7. എവിടെ നിന്ന് കൊളുത്തണം?
നിലവിളക്ക് കൊളുത്തുമ്പോൾ തിരികൾക്ക് അഭിമുഖമായി നിൽക്കരുത്. സൂര്യതേജസ്സിനെ വിളക്കിൽ നിന്ന് മറയ്ക്കുന്നത് അശുഭമാണ്. വിളക്കിന്റെ തെക്കുഭാഗത്തു നിന്ന് തിരികൾ കൊളുത്തുന്നത് ഉചിതം. ഇനി ധൈര്യമായി നിലവിളക്ക് കൊളുത്തിക്കൊള്ളു.. വീട്ടിൽ ഐശ്വര്യം കടന്നു വരട്ടെ.
8 . ദേഹശുദ്ധി നിർബന്ധം : ദേഹശുദ്ധി വരുത്തിയതിനു ശേഷമേ നിലവിളക്ക് കൊളുത്താവൂ. ഈ സമയം പാദരക്ഷകൾ ഉപയോഗിക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here