സംവിധായകന്‍റെ മോശം പെരുമാറ്റത്തെ എതിര്‍ത്തു ; ഉപ്പും മുളകില്‍ നിന്നും നീലുവിനെ പുറത്താക്കി

സംവിധായകന്‍റെ മോശം പെരുമാറ്റത്തെ എതിര്‍ത്തു ; ഉപ്പും മുളകില്‍ നിന്നും നീലുവിനെ പുറത്താക്കി l Nisha sarang was removed from serial uppum mulakum l Rashtrabhoomi

സംവിധായകന്‍റെ മോശം പെരുമാറ്റത്തെ എതിര്‍ത്തു ; ഉപ്പും മുളകില്‍ നിന്നും നീലുവിനെ പുറത്താക്കി

കുടുംബ സീരിയല്‍ ആയ ഉപ്പും മുളകും എന്ന പരമ്പരയില്‍ നിന്നും തന്നെ ഒഴിവാക്കിയതായി നിഷാ സാരംഗ്. ഈ പരമ്പരയില്‍ നീലു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്‌. സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ വളരെ ഗുരുതര ആരോപണമുന്നയിച്ച നിഷ ഇനി ഈ സീരിയലിലേക്ക് ഇല്ലെന്നും അറിയിച്ചു.

പരമ്പരയുടെ സംവിധായകനായ ഉണ്ണികൃഷ്ണന്‍ പലപ്പോഴും തന്നോട് വളരെ മോശമായി പെരുമാറിയിട്ടുണ്ട്. ഇതിനെ താന്‍ ശക്തമായി എതിര്‍ത്തിരുന്നു. ലോക്കെഷനിലും പുറത്തും ഇയാള്‍ പലതവണ തന്നെ ശല്യം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യം താന്‍ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായരെയും ഭാര്യയെയും അറിയിച്ചിരുന്നു.
ചില മാധ്യമങ്ങളിലൂടെ പല അപവാദങ്ങളും തന്നെക്കുറിച്ച് ഉണ്ണികൃഷ്ണന്‍ പറഞ്ഞു പരത്തി. താന്‍ വിവാഹം കഴിക്കാതെ താമസിക്കുന്ന സ്ത്രീയാണെന്നും സെറ്റില്‍ വെച്ച് ലിവിംഗ് ടുഗദര്‍ എന്ന് പറഞ്ഞു പരിഹസിക്കാറുണ്ടെന്നും നിഷ റിപ്പോര്‍ട്ടര്‍ ടി വിയില്‍ മീറ്റ്‌ ദി എഡിറ്റര്‍ എന്ന അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കി. മദ്യപിച്ചാണ് സംവിധായകന്‍ സൈറ്റില്‍ വന്നിരുന്നത്.

സെറ്റില്‍ എത്തിയാല്‍ പട്ടികളെ, തെണ്ടികളെ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ് ആര്‍ട്ടിസ്റ്റുകളെ വിളിച്ചിരുന്നത്. ഒരു കാരണവും പറയാതെയാണ് തന്നെ ആ പരമ്പരയില്‍ നിന്നും പുറത്താക്കിയത്. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയത് കൊണ്ടാണ് പുറത്താക്കിയതെന്നാണ് പറയുന്നത്. അതേസമയം താന്‍ നേരത്തെ തന്നെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന് നിഷ വ്യക്തമാക്കി.
ഇനി ഈ സംവിധായകന്റെ കൂടെ അഭിനയിക്കാന്‍ താത്പര്യമില്ല. തന്റെ ശരീരത്തില്‍ അയാള്‍ പലപ്പോഴും അനുവാദമില്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്. താന്‍ അത് എതിര്‍ത്തത് നീരസത്തിന് കാരണമായിട്ടുണ്ടാകാമെന്നും നിഷ പറയുന്നു. അതേസമയം തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.

ഉപ്പും മുളകും സീരിയലിലെ തന്‍റെ കഥാപാത്രത്തെ പോലും മോശമായി ചിത്രീകരിക്കാന്‍ സംവിധായകന്‍ ശ്രമിച്ചു. സീരിയില്‍ രംഗത്തുള്ള സ്ത്രീകളെക്കുറിച്ച് മോശമായ കാഴ്ച്ചപ്പാടാണ് ജനങ്ങള്‍ക്കുള്ളത്. തന്നെക്കുറിച്ച് വീട്ടുകാര്‍ക്ക് അറിയാം. എല്ലാം ദൈവത്തില്‍ അര്‍പ്പിക്കുന്നു. ആത്മ എന്ന ഞങളുടെ സംഘടന തനിക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിശാ സാരംഗ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment