ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു ; കേരളത്തില്‍ നിന്നും പാഠം പഠിച്ച്‌ കൂടുതല്‍ കരുതലോടെ ഗുജറാത്ത്..

തീരദേശത്ത് നിന്നും ആള്‍ക്കാരെ മാറ്റി പാര്‍പ്പിക്കുകയും ഉപ്പു പാടങ്ങളിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ 7000 പേരെ മാറ്റി പാര്‍പ്പിച്ചു

ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഗുറാത്ത് തീരത്തേക്ക് എത്തിയതോടെ ചുഴലിക്കാറ്റ് വീണ്ടും ന്യൂനമര്‍ദ്ദമായി മാറുകയാണ്. എന്നിരുന്നാലും ഗുജറാത്ത് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ തീരദേശ സംരക്ഷണ സേനയെയും ദേശീയ ദുരന്തനിവാരണ സേനയേയും പ്രദേശത്ത് വിന്യസിപ്പിച്ചു.

സൂററ്റ്, വല്‍സാഡ്, നവസാരി, ഭാവ് നഗര്‍, അംറേലി എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. സൂററ്റിലും തൊട്ടടുത്ത പ്രദേശങ്ങളിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. 240 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം അനുഭവപ്പെടുന്നത്. ഗുജറാത്ത് തീരത്തെത്തുന്നതോടെ ഓഖിക്ക് ശക്തികുറയുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരുന്ന മുന്നറിയിപ്പ്. ഏതു സാഹചര്യവും നേരിടാന്‍ ശക്തമായ തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.തീരദേശത്ത് നിന്നും ആള്‍ക്കാരെ മാറ്റി പാര്‍പ്പിക്കുകയും ഉപ്പു പാടങ്ങളിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ 7000 പേരെ മാറ്റി പാര്‍പ്പിച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് സൂററ്റ് വിമാനത്താളവത്തില്‍ നിന്നുള്ള സര്‍വീസുകളെല്ലാം നേരത്തേ റദ്ദാക്കിയിരുന്നു. വ്യോമ-നാവിക സേനകളും ബിഎസ്‌എഫും സുസജ്ജമായി രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും സൂററ്റില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here