സിനിമാമോഹിയായ ചെറുപ്പക്കാരന്റെ നൊമ്പരവുമായി ഉടന്‍ വരുന്നു……ഒന്നാം വരവ്

അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന നര്‍മ്മത്തില്‍ ചാലിച്ച ഒരു കുടുംബ ചിത്രം 

പഴയ ആചാരാനുഷ്ടാനങ്ങള്‍ അതെ പടി ഇന്നും പുലര്‍ത്തുന്ന ഒരു യാഥാസ്ഥിതിക ഇസ്ലാം  കുടുംബത്തിലെ അച്ഛന്റെയും മകന്റെയും കഥ പറയുന്നതും  എന്നാല്‍ ഹാസ്യത്തിന് പ്രാമുഖ്യം  നല്‍കുന്നതുമായ ഒരു പക്കാ കുടുംബ ചിത്രംആണ് ഒന്നാം വരവ്.നവാഗത സംവിധായകനും ഗാന രചയിതാവുമായ ഷരീഫ് മൈലാഞ്ചിക്കല്‍ അണിയിച്ചോരുക്കുന്ന ഈ സിനിമ പ്രേക്ഷകര്‍ക്ക്‌ ഒരു അവധിക്കാല സമ്മാനമായിരിക്കും. സിനിമാ ലോകത്തെ ചതിക്കുഴികളും ആനുകാലിക സംഭവങ്ങളും കോര്‍ത്തിണക്കി ഹാസ്യ രൂപേണെ ആവിഷ്ക്കരിച്ചിരിക്കുന്നു.

ഭാരതം സ്വാതന്ത്ര്യത്തിന്റെ സപ്തതി ആഘോഷിക്കുമ്പോഴും സ്ത്രീ സ്വാതന്ത്ര്യം മതില്‍ കെട്ടിനുള്ളില്‍ ബന്ധനാവസ്ഥയിലായ ചില മുസ്ലിം കുടുംബങ്ങള്‍ ഇന്നുമുണ്ട്.ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരു ചെറുപ്പകാരന്റെ സിനിമയോടുള്ള അഭിനിവേശവും നൊമ്പരങ്ങളും വികാര തീവ്രതയോടെ ശ്രി.ഷരീഫ് മൈലാഞ്ചിക്കല്‍  അവതരിപ്പിച്ചിരിക്കുന്നു.സിനിമാ സംവിധായകനാകാന്‍  അനുഭവിക്കുന്ന മനോവ്യഥകളും അത് മുതലെടുക്കുവാന്‍ എത്തുന്ന മിത്രത്തിന്റെ കപട മുഖവും തുടര്‍ന്നുള്ള സംഘര്‍ഷ നാളുകളും പ്രേക്ഷകര്‍ക്ക്‌ ഒരു അനുഭവം തന്നെ  ആയിരിക്കും.സ്നേഹം പുറത്ത് പ്രകടിപ്പിക്കാന്‍ അറിയാത്ത പിതാവ് ആപത്ത് ഘട്ടത്തില്‍ മകനെ രക്ഷിക്കുന്നതിലൂടെ കഥയ്ക്ക് വഴിത്തിരിവാകുന്നു.

കലാകാരന്റെ ഉള്ളിലുള്ള ആഗ്രഹങ്ങള്‍ കാലം എത്ര കഴിഞ്ഞാലും ഒരു നാള്‍ അവസരം അവനെ തേടി വരും. മക്കളുടെ ആഗ്രഹങ്ങള്‍ മനസിലാക്കാതെ സ്വന്തം ആഗ്രഹങ്ങള്‍ മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കള്‍ക്കുള്ള ഒരു ഗുണപാഠം മാണ് ഈ ചിത്രം . ഒരു സിനിമാ മോഹിയായ ചെറുപ്പക്കാരന്റെ നൊമ്പരങ്ങളും കനവുകളും ഭാവാത്മകമായി ഷരീഫ് അവതരിപ്പിച്ചിരിക്കുന്നു. ഒരച്ഛന്റെ പിടയുന്ന ഹൃദയ വേദന വികാരഭരിതമായി  ജഗദീഷ്  അവതരിപ്പിച്ചിരിക്കുന്നു. വോളിവുഡ് നടന്‍ കൃഷണപാണ്ടെ ഒരു പ്രധാന കഥാ പാത്രം ചെയ്യുന്നു.  കോട്ടയം പ്രദീപ്‌ , മാമുക്കോയഅമിത്  , അനില, സീമാ .ജി നായര്‍ ,നോബി, ജോമോന്‍, സുനില്‍ സുഗതന്‍, നൌഷാദ് പയ്യന്നൂര്‍, എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരം,കൊച്ചി, കാലിഘട്ട് , കണ്ണൂര്‍, മടിക്കേരി, ഗോവ എന്നിവടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒന്നാം വരവ് ,ഒരിടവേളയ്ക്ക് ശേഷം മനസ്സ് തുറന്നു കൂടെ കൂടെ ചിരിക്കാന്‍ പ്രേക്ഷകര്‍ക്ക് അവധിക്കാല സമ്മാനമായി അണിയിച്ചോരുക്കുന്ന മുഴുനീള കോമഡി ചിത്രമാണിത്. 3S കമ്പനിയുടെ ബാനറില്‍ ഷരീഫും  Dr.ഷീജ വെള്ളൂരും, അഡ്വക്കറ്റ് ഷാജി വര്‍ഗ്ഗീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇ ചിത്രത്തിന്റെ കഥയും , തിരക്കഥയും സംഭാഷണവും , ഗാനരചനയും  അഭിനേതാവ് കൂടിയായ  ഷരീഫ് നിര്‍വഹിച്ചിരിക്കുന്നു. സംവിധാനം റിജു കമ്പില്‍ .  സംഗീതം…. മിക്കു കാവില്‍ ..ക്യാമറ – രെന്ജുമണി

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY