ഉടന്‍ വരുന്നു…..കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ ….. *ഒന്നുമറിയാതെ *

കൊല്ലം : സെവെന്‍ഡെ മീഡിയയുടെ ബാനറില്‍ അന്‍സാര്‍ യു.എച്ച് നിര്‍മ്മിച്ച്‌ രസ്ന എന്റര്‍ടെയിന്‍മെന്‍റ് അവതരിപ്പിക്കുന്ന ഒന്നുമറിയാതെ  തിരുവനന്തപുരത്തും ,വെഞ്ഞാറമൂടും പരിസര പ്ര ദേ ശ ങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കി.. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന തികച്ചും ഫാമിലി എന്റര്‍ടെയിന്‍മെന്‍റ് ചിത്രം ആയിരിക്കും ഒന്നുമറിയാതെ….എന്ന ചിത്രം. 
കഥ , ക്യാമറ, സംവിധാനം സജീവ്‌ വ്യാസയും , എസ്.കെ. വില്വാന്‍ തിരക്കഥയും ഒരുക്കുന്നു. അന്‍സാര്‍, മധുരിമ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന “ഒന്നുമറിയാതെയില്‍ ” റഫീക്ക് അഹമദിനറെ വരികള്‍ക്ക് കിളിമാനൂര്‍ രാമ വര്‍മ്മ ഈണം നല്‍കുന്നു. ചീഫ് അസോസിയേറ്റ് ഡയര്‍ക്ടര്‍ , സജി അഞ്ചല്‍, പ്രൊഡക്ഷന്‍ കന്‍ട്രോളര്‍ ഹരി വെഞ്ഞാറും മൂട് , അനീഷ്‌ ആനന്ദ്‌ ,രാജാ മൌലി , അനില്‍ ഭാസ്ക്കര്‍, സജിത്ത് കണ്ണന്‍, റെജി വര്‍ഗ്ഗീസ്,ജോസ് പാല, വിജിന്‍ ബാബു,വിനോദ് വിജയ്‌, അര്‍ഹം, മാസ്റ്റര്‍ അര്യാമാന്‍, ദിയ, ലക്ഷ്മി ,എന്നിവര്‍ മറ്റു കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY