വധഭീഷണിയുണ്ടെന്ന്‌ പോലീസിൽ നൽകിയ പരാതി അവഗണിച്ചു : പാലക്കാട് വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍

വധഭീഷണിയുണ്ടെന്ന്‌ പോലീസിൽ നൽകിയ പരാതി അവഗണിച്ചു : പാലക്കാട് വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. പാലക്കാട്: വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. പാലക്കാട് കോട്ടായിയില്‍ പൂളയ്ക്കല്‍ പറമ്പില്‍ സ്വാമി നാഥന്‍ ഭാര്യ പ്രേമകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.

സ്വാമിനാഥനെ കഴുത്തറുത്തും പ്രേമകുമാരിയെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. ആലത്തൂര്‍ സ്‌ററേഷന്‍ പരിധിയിലുള്ള തോലന്നൂര്‍ എന്ന പ്രദേശത്താണ് കൊലപാതകം നടന്നത്. രാവിലെയാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകമെന്ന് പൊലീസ് നിഗമനം.

ഇവരുടെ മരുമകള്‍ക്ക് അക്രമത്തില്‍ പരിക്കേറ്റതായും വിവരങ്ങളുണ്ട്. മരുമകളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം നേരത്തെയും ദമ്പതികളെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ഇക്കാര്യം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ട്.

നേരത്തെ നല്‍കിയ പരാതി പോലീസ് അന്വേഷിച്ചിരുന്നുവെങ്കില്‍ കൊലപാതകം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊല്ലപ്പെട്ട സ്വാമിനാഥനും ഭാര്യ പ്രേമ കുമാരിക്കും രണ്ട് ആണ്‍മക്കളും ഒരു മകളുമാണ് ഉള്ളത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY