ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനത്തിനിരയായിട്ടുണ്ടെന്ന് ആലുവ ജനസേവ ശിശു ഭവനിലെ കുട്ടികളുടെ മൊഴി

ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനത്തിനിരയായിട്ടുണ്ടെന്ന് ആലുവ ജനസേവ ശിശു ഭവനിലെ കുട്ടികളുടെ മൊഴി

ആലുവ ജനസേവ ശിശു ഭവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പിന്‍വലിച്ചു. ഈയൊരു ഘട്ടത്തില്‍ കേസ് പിന്‍വലിക്കുന്നതിനെ കോടതി ചോദ്യം ചെയ്യുകയും ചെയ്തു. അതേസമയം ജോസ് മാവേലി ചെയര്‍മാനായുള്ള എറണാകുളം ജനസേവ ശിശുഭവനിലെ കുട്ടികള്‍ നിരന്തരമായ ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനത്തിനിരയായിട്ടുണ്ടെന്ന് കുട്ടികളുടെ ഞെട്ടിക്കുന്ന മൊഴി.

പൊന്നാനി മജിസട്രേറ്റ് മുമ്പാകെയും കുറ്റിപ്പുറം പോലീസ് മുമ്പാകെയും ശിശു സംരക്ഷണ ഓഫീസര്‍ മുമ്പാകെയും കുട്ടികള്‍ മൊഴി നല്‍കി. അശ്ലീല വീഡിയോ കാണുന്നതിനായി ജീവനക്കാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. പരാതി പറഞ്ഞാല്‍ ബെല്‍റ്റുകൊണ്ടും കേബിള്‍ കൊണ്ടും അടി. ജനനേന്ദ്രിയത്തില്‍ ചൂടുവെള്ളം ഒഴിക്കും. അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോള്‍ പോലും കുട്ടികളെ വീട്ടിലേക്ക് അയയ്ക്കാന്‍ സ്ഥാപന മേധാവികള്‍ സമ്മതിച്ചില്ല എന്നും കുട്ടികള്‍ മൊഴി നല്‍കി.
നല്‍കിയ മൊഴികളുടെ പ്രസക്ത ഭാഗങ്ങള്‍
വെക്കേഷന് ചിലരെ മാത്രം വീട്ടില്‍ വിടും. ചിലരെ വിടില്ല. 15 ദിവസമൊക്കെ കഴിയുമ്പോള്‍ തിരികെ വരാന്‍ പറയും. അവിടെ ഇതുപോലെ ആരും ഒന്നും ചോദിക്കില്ല. കൗണ്‍സിലിംഗ് ഒന്നും ഇല്ല. പരാതി പറഞ്ഞാല്‍ എല്ലാവരെയും അടിക്കും. ആദ്യം ക്യാപ്റ്റന്‍ അങ്കിള്‍ ഉണ്ടായിരുന്നു. നല്ല ആളായിരുന്നു അവരെ പിരിച്ചു വിട്ടു. പപ്പനാ സര്‍ (പദ്മനാഭന്‍) ബെല്‍റ്റ് കൊണ്ട് അടിക്കും.


കുട്ടി 1 : എനിക്ക് നല്ല അടി കിട്ടിയിട്ടുണ്ട്. ഒരാള്‍ സംസാരിച്ചാല്‍ ആ ഗ്രൂപ്പിന് മുഴുവന്‍ അടി കിട്ടും. വടി ഒടിഞ്ഞുപോയാല്‍ പേരവടി എടുത്ത് അടിക്കും. ശാന്തകുമാര്‍ സര്‍ നല്ല ആളായിരുന്നു. ഞങ്ങള്‍ക്ക് ഉപകാരം ചെയ്തത് കൊണ്ട് വേറെ സാറിന് ഇഷ്ടപ്പെട്ടിട്ടില്ല. അത് കൊണ്ട് പറഞ്ഞു വിട്ടു. വിഷ്ണു ഏട്ടന്‍ വ്യത്തികെട്ടതാണ്. രാത്രിയാകുമ്പോള്‍ കുട്ടികളെ വിളിച്ചുകൊണ്ട് പോകും. അവര്‍ വൃത്തികേട് ചെയ്യും. കുട്ടി 2, കുട്ടി 3 എന്നിവര്‍ പോകുന്നത് കണ്ടിട്ടുണ്ട്, അവരെ അടിക്കില്ല.
കുട്ടി 1 : രാത്രിയായിരുന്നു, എന്നെ വിളിച്ചു, ഞാന്‍ പോയില്ല. അപ്പോള്‍ അടിച്ചു. ഫോണില്‍ വൃത്തികേട് കാണിക്കും അവര്‍ അത് ചെയ്യാന്‍ പറയും. ഞങ്ങള്‍ കണ്ടതാണ്. ബാബു സാറിനോട് ഞങ്ങള്‍ പറഞ്ഞു.അവര്‍ വിഷ്ണുവിനെ ഒന്നും ചെയ്തില്ല. ശ്യാമേട്ടന്‍ വിഷ്ണുവേട്ടനെ പോലുള്ള ആളാണ്. അവിടെ വരുന്ന ഗസ്റ്റിനു ഉള്ളില്‍ നടക്കുന്നതൊന്നും അറിയില്ല. ജോസ് മാവേലി അങ്കിള്‍ ഇടക്കൊക്കെ വരും.. പരാതിയുണ്ടോ എന്ന് ചോദിക്കും. ഞങ്ങള്‍ പറയില്ല. പറഞ്ഞാല്‍ അങ്കിള്‍ പോയിട്ട് എല്ലാവര്‍ക്കും നിരത്തി അടികിട്ടും.

ചിലര്‍ക്കൊക്കെ അച്ഛനും അമ്മയും ഉണ്ട്. ചിലര്‍ക്കില്ല. അവര്‍ കാണാന്‍ വന്നാല്‍ പതിനഞ്ചു മിനിറ്റൊക്കെയേ ഇരുത്തുകയുള്ളൂ. പിന്നെ പോകാന്‍ പറയും.. എല്ലാ ആഴ്ചയും ‘അമ്മ കാണാന്‍ വരുമായിരുന്നു. പിന്നെ ആമാസത്തില്‍ ഒരിക്കല്‍ വന്നാല്‍ മതിയെന്ന് അമ്മയോട് പറഞ്ഞു. ‘അമ്മ മരിച്ചപ്പോള്‍ അച്ഛന്‍ ഞങ്ങളെ വിളിക്കാന്‍ വന്നു. അവര്‍ ഞങ്ങളെ വിട്ടില്ല. ഞങ്ങളോട് ചീത്ത വെളളത്തില്‍ കുളിക്കാന്‍ പറയും. സ്വിമ്മിംങ് പൂളില്‍ വെള്ളം മാറ്റില്ല. അതിലൊക്കെ ചാടാന്‍ പറയും. കുളിക്കുമ്പോള്‍ അടിവസ്ത്രം ഇടാന്‍ സമ്മതിക്കില്ല. ആരെങ്കിലും അടിവസ്ത്രം ഇട്ടു വന്നാല്‍ ഊരിക്കും.. അവിടെ ചൂടുവെള്ളം ഒഴിക്കും. വലിയ കുട്ടികളെയും ഇങ്ങനെ ചെയ്യും.
രഹസ്യമായി കുട്ടികളോട് ചോദിച്ചാല്‍ ഇതൊക്കെ അവരും പറയും ഞങ്ങളിപ്പോള്‍ അവിടെയല്ലലോ-അതുകൊണ്ടു ധൈര്യത്തോടെ പറയും. എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ 19/4/2017 ല്‍ നടത്തിയ പരിശോധനയില്‍ ജെ.ജെ. ആക്ടിന് വിരുദ്ധമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 104 കുട്ടികളെ കണ്ടത്തിയിരുന്നെങ്കിലും പിന്നീട് നടന്ന പരിശോധനയില്‍ 50 കുട്ടികളെ കണ്ടെത്താനായില്ല. എന്നാല്‍ കാണാതായ കുട്ടികളെ കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ജനസേവ ശിശു ഭവനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related posts

Leave a Comment