മനസ്സാക്ഷിയെ നടുക്കിയ പിണറായിലെ അരുംകൊലയുടെ കുറ്റപത്രം പുറത്ത്

മനസ്സാക്ഷിയെ നടുക്കിയ പിണറായിലെ അരുംകൊലയുടെ കുറ്റപത്രം പുറത്ത്. മാതാപിതാക്കളെയും സ്വന്തം മക്കളേയുമാണ് സൗമ്യ കൊലപ്പെടുത്തിയത്

ഒരു കുടുംബത്തിലെ നാല് പേരുടെ അടിക്കടിയുള്ള മരണം.രംഗബോധമില്ലാത്ത കോമാളി അവസാനം കവർന്നത് ഒരു എട്ടു വയസ്സുകാരിയുടെ ജീവൻ.ചേതനയറ്റ ആ പിഞ്ചുശരീരം ചുരുളഴിച്ചത് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതക പരമ്പരകളുടേതും.അസ്വാഭാവിക മരണങ്ങളുടെ പിന്നാലെ പാഞ്ഞ അന്വേഷണം ചെന്നുനിന്നത് സൗമ്യയില്‍.

തുടരന്വേഷണത്തിൽ തന്റെ മാതാപിതാക്കളുടെ മരണങ്ങളുടെയും തിരക്കഥ മെനഞ്ഞത് താണാണെന്നു സമ്മതിക്കേണ്ടി വന്നു പ്രതി സൗമ്യയ്ക്ക്. നാടിനെ നടുക്കിയ കൊലപാതക പരമ്പരയുടെ കുറ്റപത്രം തിങ്കളാഴ്ച പോലീസ് തലശ്ശേരി കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത് വന്നത്.
വണ്ണത്താം വീട്ടില്‍ കമല, ഭര്‍ത്താവ് കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ പേരക്കുട്ടികളായ ഐശ്വര്യ, കീര്‍ത്തന എന്നീ നാലുപേരാണ് ഒരു വീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്പതിന് കീര്‍ത്തന മരിച്ച്‌. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31നാണ് ഐശ്വര്യയുടെ മരണം. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്.

എല്ലാവരും ഒരേ സാഹചര്യത്തിൽ മരണപ്പെടതോടെയാണ് ഈ മരണങ്ങളെ സംബന്ധിച്ച് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ സംശയങ്ങൾ ഉയർന്നത്. എല്ലാവരുടെയും മരണകാരണം ഛർദ്ദിയായിരുന്നു.തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ സൗമ്യ അറസ്റ്റിലാകുകയായിരുന്നു.സൗമ്യയുടെ വഴിവിട്ട ബന്ധങ്ങൾക്ക് ഇവർ തടസ്സമാകും എന്നു വന്നതോടെ ഭക്ഷണത്തിൽ എലി വിഷം കലർത്തി നൽകുകയായിരുന്നു.
ആദ്യം അച്ഛനായ കുഞ്ഞിക്കണ്ണനേയും അമ്മ കമലയേയും മകള്‍ ഐശ്വര്യയേയും കൊലപ്പെടുത്തി.ശേഷം കിണറ്റിലെ അമോണിയ കലർന്ന വെള്ളം കുടിച്ചതാണ് കാരണമെന്ന് ഏവരേയും തെറിദ്ധരിപ്പിച്ചു.എന്നാൽ പോലീസ് അന്വേഷണത്തിൽ സൗമ്യയുടെ വാദം പൊളിഞ്ഞു.പല യുവാക്കളുമായും ബന്ധം ഉള്ള സൗമ്യ താൻ ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്നും കാമുകന്മാർക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും പറഞ്ഞു.

എന്നാൽ മറ്റാരുടെയും സഹായം ഇല്ലാതെ സൗമ്യയ്ക്ക് ഒറ്റയ്ക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ല എന്നാണ് പോലീസ് നിഗമനം. സൗമ്യയുടെ ഫോൺ രേഖകൾ പരിശോധിച്ച പോലീസ് അരുംകൊലകള്‍ നടത്തുന്നതിന് മുന്‍പ് കാമുകനായ 21 കാരന് സൗമ്യ സന്ദേശം അയച്ചതായി കണ്ടെത്തി.
ഒരു മാസം കൊണ്ട് പ്രശ്നം തീരുമെന്നായിരുന്നു സന്ദേശം. എന്നാല്‍ സന്ദേശം ലഭിച്ച 21 കാരന്‍ തനിക്ക് കൊലപാതകത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നെന്ന് പോലീസിനോട് വ്യക്തമാക്കി.മറ്റു പുരുഷന്മാരുമായി ഉണ്ടായിരുന്ന ബന്ധം കൃത്യം ചെയ്യാൻ സഹായിച്ചോ എന്നന്വേഷിച്ചെങ്കിലും കൂടുതൽ ഒന്നും കണ്ടെത്താനാകായത്തോടെ സൗമ്യയാണ് കൊലപാതകങ്ങൾ നടത്തിയത്‌ എന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*