ഇവിടെ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ബാധ്യതയല്ല ; ആഘോഷമാക്കി ഒരു ഗ്രാമം

അറിയണം ഈ ഗ്രാമത്തെക്കുറിച്ച്‌ !!! ഇവിടെ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ബാധ്യതയല്ല ; ആഘോഷമാക്കി ഒരു ഗ്രാമവും ഗ്രാമവാസികളും

പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത് തന്നെ ബാധ്യതയായി കാണുന്ന നമ്മുടെ നാട്ടില്‍ തികച്ചും മാതൃകയായി മാറുകയാണ് രാജസ്ഥാനിലെ പിപ്പലാന്തി ഗ്രാമവും ഗ്രാമവാസികളും. ഒരു പെണ്‍കുഞ്ഞു പിറന്നാല്‍ നൂറ്റിപ്പതിനൊന്ന് വൃക്ഷങ്ങള്‍ നട്ടാണ്‌ ഗ്രാമവാസികള്‍ ഇവിടെ സന്തോഷം അറിയിക്കുന്നത്.

എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇത്തരമൊരു നിയമം ഗ്രാമവാസികള്‍ ഒന്നടങ്കം നടപ്പിലാക്കിയത്. അതിനു ശേഷം നിരവധി പെണ്‍കുഞ്ഞുങ്ങള്‍ ഇവിടെ പിറക്കുകയും അവരോടൊപ്പം രണ്ടര ലക്ഷത്തില്‍ അധികം വൃക്ഷങ്ങള്‍ ഗ്രാമത്തില്‍ വച്ച് പിടിപ്പിക്കുകയുമുണ്ടായി. ഇത്തരത്തില്‍ നട്ട് വളര്‍ത്തുന്ന ഔഷധ വൃക്ഷങ്ങളും ഫല വൃക്ഷങ്ങളും ഒരു കാരണവശാലും വെട്ടാന്‍ പാടില്ലെന്നാണ് ഗ്രാമത്തിന്‍റെ നിയമം.
ഗ്രാമത്തലവനായ ശ്യാംസുന്ദറിന്‍റെ മകള്‍ കിരണ്‍ അകാലത്തില്‍ മരണമടഞ്ഞതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഇത്തരമൊരു പദ്ധതി ഗ്രാമത്തില്‍ നടപ്പിലാക്കിയത്. ‘കിരണ്‍നിധി യോജന’ എന്നാണ് പദ്ധതിക്ക് ഗ്രാമവാസികള്‍ നല്‍കിയിരിക്കുന്ന പേര്‍. വൃക്ഷത്തൈകള്‍ നടുന്നതോടൊപ്പം ഗ്രാമവാസികള്‍ എല്ലാംവരും ചേര്‍ന്ന് ബാങ്കില്‍ കുട്ടിയുടെ പേരില്‍ ഇരുപത്തിയൊന്നായിരം രൂപ സ്ഥിര നിക്ഷേപം ഇടുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here