Police pass Sabarimala Vehicle l ഇനി ശബരിമലക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് വേണം
ഇനി ശബരിമലക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് വേണം Police pass Sabarimala Vehicle
Police pass Sabarimala Vehicle തിരുവനന്തപുരം : മണ്ഡലകാലത്ത് ശബരിമലക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കി. പോലീസ് പാസ് ഇല്ലാത്ത വാഹനങ്ങളെ ശബരിമല പാതയിലൂടെ കടത്തിവിടില്ല. വാഹനം പുറപ്പെടുന്ന സ്ഥലത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും അപേക്ഷ നല്‍കി പോലീസ് പാസ് വാങ്ങണം. ഇത് വാഹനത്തില്‍ പതിക്കുകയും വേണം.
ശബരിമലയിലേക്കുള്ള പാതകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോലീസ് പാസ് നിര്‍ബന്ധമാക്കിയത്. ഈ മാസം 15 മുതല്‍ 2019 ജനുവരി 20 വരെയാണ് സുരക്ഷാ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. പാസ് സൗജന്യമായി എല്ലാം പോലീസ് സ്റ്റേഷനുകളില്‍ നിന്നും ലഭിക്കും.
Leave a Reply