കടവത്തൊരു തോണി… പൂമരത്തിലെ രണ്ടാമത്തെ പാട്ട് എത്തി

മലയാളികള്‍ എല്ലാവരും തന്നെ എറ്റുപാടിയ ഗാനമാണ് പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം. ചിത്രത്തിലെ തന്നെ രണ്ടാമത്തെ ഗാനമിപ്പോള്‍ പുറത്തിറങ്ങി. കടവത്തൊരു തോണി എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഒരു കവിത രചനയുടെ പശ്ചാത്തലത്തിലാണ് ഈ ഗാനം മുന്നോട്ട് പോവുന്നത്. കടവത്തൊരു തോണി എന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് അജീഷ് ദാസനാണ്. സംഗീതം നല്‍കിയിരിക്കുന്നത് ലീല എല്‍.ഗിരികുട്ടനും. കാര്‍ത്തിക്കാണ് പാട്ട് പാടിയിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം വന്‍ തരംഗമാണ് സൃഷ്ടിച്ചത്. ഫൈസല്‍ റാസി പാടിയ ആ ഗാനം കേരളക്കര ഇരു കൈയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here