ഒന്നും ഒളിക്കാനില്ലാത്ത ആളാണു അപ്പുച്ചേട്ടന്‍ഃ പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് കല്ല്യാണി പ്രയദര്‍ശന്‍

വിക്രം കുമാര്‍ സംവിധാനം ചെയ്തു നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്കു ചിത്രത്തില്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി നായികയാകുന്നു. ” മലയാളത്തിലൂടെ തുടങ്ങണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ നാഗാര്‍ജ്ജുനയെപ്പോലുള്ള ഒരാള്‍ വിളിച്ചപ്പോള്‍ ‘നോ’ എന്നു പറയാനാകില്ല. കാരണം ആ കുടുംബവുമായി അത്രയേറെ അടുപ്പമുണ്ട്. കല്യാണി പറഞ്ഞു. പഠിക്കുന്ന കാലത്തുതന്നെ ഞാന്‍ സിനിമയുടെ ലോകത്തായിരുന്നു. അച്ഛനും അമ്മയും എല്ലാ മാതാപിതാക്കളെപോലെ എന്നെ മാറ്റാന്‍ ശ്രമിച്ചു.

അങ്ങിനെ ആര്‍ക്കി ടെക്ചര്‍ പഠിക്കാന്‍ തീരുമാനിച്ചു. ഒരുപക്ഷേ സിനിമയിലെ വിമര്‍ശനവും വിജയ പരാജയവും എനിക്കു താങ്ങാനാകില്ലെന്നു അവര്‍ക്ക് തോന്നിയിട്ടുണ്ടാവും. പഠനം കഴിഞ്ഞ് ഞാന്‍ തിരിച്ചെത്തിയതു സാബു സിറിലിനൊപ്പം ജോലി ചെയ്യാനാഗ്രഹിച്ചു. അച്ഛന്‍ വീട്ടില്‍ സാബു അങ്കിളിനെക്കുറിച്ചു പറയുന്നതു കേട്ട് അറിയാതെ ഒരു ബഹുമാനം തോന്നിയിരുന്നു. ക്രിഷ് എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ സഹായിയായി ഞാനും ഉണ്ടായിരുന്നു. പിന്നീട് സാബു അങ്കിളിന്റെ അസിസ്റ്റന്റായ സുരേഷിന്റെ കൂടെ ഒരു സിനിമയില്‍ കലാസംവിധാനം ചെയ്തു. ഒരു ജോലി തുടങ്ങിയാല്‍ അതിനുവേണ്ടി ജീവിതം സമര്‍പ്പിക്കുന്ന ആളാണ് അച്ഛന്‍. എന്നാലും ദിവസവും വീട്ടിലെ എല്ലാകാര്യങ്ങളും കണ്ടറിഞ്ഞ് ചെയ്യും. അമ്മ രാവിലെ നാലിനു എഴുന്നേറ്റ് യോഗ ചെയ്യും,പ്രാര്‍ഥിക്കും, ലളിതാസഹസ്രനാമം ചൊല്ലും. വളരെ ചിട്ടയായാണു അമ്മ ജീവിച്ചു കാണിച്ചത്.

എന്നെയും ചന്തുവിനെയും രൂപപ്പെടുത്തിയത് ഈ രണ്ടു മാതൃകകള്‍തന്നെയാണ്. ഇവരല്ലാതെ എന്റെ ജീവിതത്തില്‍ എന്നെ ആരും സ്വാധീനിച്ചിട്ടില്ല. അഭിനയിക്കണമെന്ന ആഗ്രഹം അച്ഛനോടു പറഞ്ഞപ്പോള്‍ അമ്മയോടു ചോദിക്കണമെന്നാണ്. അമ്മ അച്ഛനോടു ചോദിക്കാനും. എന്റെ വഴി ഇതാണെന്നു അവര്‍ക്കറിയാമായിരുന്നുവെന്ന് എനിക്കുതോന്നുന്നു. ലാലങ്കിളിന്റെ മകന്‍ അപ്പുച്ചേട്ടന്‍( പ്രണവ് മോഹന്‍ലാല്‍) ആണ് ഞങ്ങളുടെ ഫാമിലി സര്‍ക്കിളിലെ എല്ലാ കുട്ടികളുടെയും ഹീറോ. വലിയ ഒരാളുടെ മകനായിട്ടും ലളിതമായി അപ്പുച്ചേട്ടന്‍ ജീവിക്കുന്നതു വലിയ അത്ഭുതമാണ്. ഒരു ടീ ഷര്‍ട്ടും ഒരു ജീന്‍സും ഒരു ചപ്പലും ഉണ്ടെങ്കില്‍ അപ്പുച്ചേട്ടനു സന്തോഷമായി. ഞാനും അപ്പുച്ചേട്ടനും പ്രണയത്തിലാണെന്നു ചില മെസേജുകള്‍ വന്നത് കേട്ട് ഞങ്ങള്‍ ചിരിച്ചതിനു കണക്കില്ല. കുട്ടിക്കാലം തൊട്ട് എന്റെ ചേട്ടനും ഫ്രണ്ടുമൊക്കെയാണ് അപ്പുച്ചേട്ടന്‍. ഞങ്ങള്‍ ഒരു കുടുംബംതന്നെയാണ്. അന്നുതന്നെ അപ്പുച്ചേട്ടന്‍ ഞങ്ങള്‍ ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലിട്ടു. ഒന്നും ഒളിക്കാനില്ലാത്ത ആളാണു അപ്പുച്ചേട്ടന്‍. പൊതുവേ ഞാന്‍ സിനിമകള്‍ കണ്ടു കരയുന്ന പതിവില്ല. എന്നാല്‍ കാഞ്ചീവരത്തില്‍ അവര്‍ തമ്മിലുള്ള സ്‌നേഹം കണ്ടിട്ട് കണ്ടു കരഞ്ഞിട്ടുണ്ട്. ഒരിക്കല്‍ അമേരിക്കയിലേക്ക് പോകുന്ന സമയത്ത് എന്റെ അടുത്തിരിക്കുന്ന ആള്‍ ഒരു സിനിമ കണ്ടു പരിസരം മറന്നു ചരിക്കുന്നത് കണ്ടു. ലാപ്‌ടോപ്പിലേക്കു നോക്കിയപ്പോള്‍ അച്ഛന്റെ മലാമല്‍ വീക്കിലി എന്ന സിനിമയാണ് കാണുന്നതെന്നു മനസ്സിലായി. . എല്ലാം മറന്നു പരിസരം മറന്നു ചിരിപ്പിക്കാന്‍ എന്റെ അച്ഛനു കഴിയുന്നുണ്ടല്ലോ എന്നോര്‍ത്ത് അന്നും എന്റെ കണ്ണു നിറഞ്ഞു. ഹിന്ദി സിനിമകള്‍ ചെയ്യുന്ന കാലത്തുപോലും അച്ഛനും അമ്മയും പാര്‍ട്ടികള്‍ക്കു പോകുകയോ അവരുടെ ജീവിത രീതി അനുകരിക്കുകയോ ചെയ്യുന്നത് കണ്ടിട്ടില്ല. കഴിയുന്നതും ലളിതമായി ജീവിക്കുക എന്നാണു പറഞ്ഞു തന്നിട്ടുള്ളത്. ഒരു കളിപ്പാട്ടം വാങ്ങുമ്പോള്‍ പോലും രണ്ടു വട്ടം ആലോചിക്കും. അമ്പലം കണ്ടാല്‍ അറിയാതെ തൊഴുതുപോകുന്നൊരു കുട്ടിയായി ഞാന്‍ വളര്‍ന്നു. അവരുടെ സിനിമാ പാരമ്പര്യത്തിലേക്കു വരുമ്പോള്‍ എന്റെ മനസ്സു വളരെ ശാന്തമാണ്. ഒട്ടും ടെന്‍ഷനില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here