ധര്‍മ്മജനുമായി പള്‍സര്‍ സുനിക്ക് അടുത്ത ബന്ധം ?

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പൊലീസ് ക്ലബിലേക്ക് വിളിപ്പിച്ചു. മൊഴിയെടുക്കാനാണ് ധര്‍മ്മജനെ വിളിപ്പിച്ചതെന്നാണ് സൂചന. ഉച്ചയ്ക്ക് രണ്ടരയോടെ പൊലീസ് ക്ലബിലെത്തിയ ധര്‍മ്മജന്‍ ഡി.വൈ.എസ്.പി ആവശ്യപ്പട്ടത് അനുസരിച്ചാണ് എത്തിയതെന്ന് വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ മാധ്യമത്തിനോട് സംസാരിക്കാന്‍ ധര്‍മ്മജന്‍ തയ്യാറായില്ല.

ഏത് രീതിയില്‍ ആണ് ധര്‍മജന്‍ കേസുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമല്ല. അതേസമയം ധര്‍മജന്‍ സുനിയുമായി എടുത്ത ചിത്രം ഈതേസമയം പുറത്തു വന്നിട്ടുണ്ട്. ഫോട്ടോയെ കുറിച്ച് വിശദീകരണം തേടാനാണെന്നാണ് സൂചന. ദിലീപിന്റെ സഹോദരന്‍ അനൂപിനെയും പൊലീസ് വിളിപ്പിച്ചു. ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്ത ആലുവ പൊലീസ് ക്ലബ്ബിലേക്കാണ് ധര്‍മ്മജനെയും അനൂപിനെയും പൊലീസ് വിളിപ്പിച്ചത്. കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ ധര്‍മ്മജനെ പൊലീസ് വിളിപ്പിച്ചിരിക്കുന്നത്. ആരെയും അറസ്റ്റ് ചെയ്യാനുളള സമയമായിട്ടില്ലെന്നും അതിനുളള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് ഇന്ന് അറിയിച്ചിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

LEAVE A REPLY